Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവന്യജീവികളിൽനിന്ന്​...

വന്യജീവികളിൽനിന്ന്​ സംരക്ഷണം; നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
എരുമേലി: വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങൾക്ക് വന്യജീവികളിൽനിന്ന്​ സംരക്ഷണം ലഭിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിൽ വന്യമൃഗശല്യത്തിനെതിരെ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസ് പടിക്കല്‍ ധര്‍ണ നടത്തി. കുറച്ചുനാളുകളായി വനാതിർത്തി മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യവും ഉപദ്രവവും രൂക്ഷമാണ്. വളർത്തുമൃഗങ്ങളും കൃഷികളും ഇല്ലാതാക്കുന്ന വന്യമൃഗങ്ങൾ ഇപ്പോൾ ജനങ്ങളുടെ ജീവനുപോലും ഭീഷണിയായി മാറി. ഇവറ്റകളെ പേടിച്ച് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്. ചെന്നാപ്പാറ, കുപ്പക്കയം, കൊമ്പുകുത്തി പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യവും ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. വന്യജീവികളുടെ ഉപദ്രവങ്ങളിൽനിന്ന്​ പ്രദേശവാസികൾക്ക് സംരക്ഷണമൊരുക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story