Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനൂറുമേനി 'നിറവിൽ'...

നൂറുമേനി 'നിറവിൽ' വൈക്കം ബ്ലോക്ക്

text_fields
bookmark_border
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 300 ഏക്കറിൽ നടത്തിയ 'നിറവ്' പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ്. പ്രദേശത്ത് പച്ചക്കറികളുടെ വിളവെടുപ്പ് പുരോഗമിക്കുകയാണ്. ബ്ലോക്കിന്​ കീഴിലെ ആറു പഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് കഴിഞ്ഞ കേരളപ്പിറവിദിനത്തിലാണ് 300 ഏക്കറിൽ കൃഷി ആരംഭിച്ചത്. കുടുംബശ്രീ യൂനിറ്റുകൾ, പുരുഷ സ്വയംസഹായ സംഘങ്ങൾ, മറ്റ് കാർഷിക സംഘങ്ങൾ, വ്യക്തികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേരാണ് പദ്ധതിയുടെ ഭാഗമായത്. വെണ്ട, തക്കാളി, ചീര, അച്ചിങ്ങ, പാവക്ക, കോളിഫ്ലവർ, പാവക്ക, പച്ചമുളക്, വഴുതന, കാബേജ് തുടങ്ങി 22 ഇനം പച്ചക്കറികളാണ് വിളവെടുക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു ഏക്കറിലെങ്കിലും തൊഴിലുറപ്പുമായി സഹകരിച്ച് കൃഷി എന്ന ആശയമാണ് 300 ഏക്കർ പച്ചക്കറി കൃഷിയിലേക്ക് വളർന്നത്. തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൃഷിഭൂമി ഒരുക്കിയപ്പോൾ പച്ചക്കറി വിത്തുകളും തൈകളും ജൈവ വളങ്ങളും കീടനാശിനികളും കൃഷിവകുപ്പ് വിതരണം ചെയ്തു. കൃഷിക്ക്​ ജൈവ കീടനാശിനികൾ നിർമിക്കാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ യൂനിറ്റുകളും സ്ഥാപിച്ചു. വെച്ചൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ വിളവെടുപ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ തൊഴിലുറപ്പ് മേഖലയെ കൂടുതൽ ക്രിയാത്മകവും ഉൽ​പാദനപരവുമാക്കി മാറ്റാനായതായി അദ്ദേഹം പറഞ്ഞു. KTL vilaveduppu വെച്ചൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. രഞ്ജിത്ത് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story