Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:36 AM IST Updated On
date_range 17 Feb 2022 5:36 AM ISTദേശീയ നേതൃത്വത്തിെൻറ നടപടി അംഗീകരിക്കാനാവില്ലെന്ന് ഒരുവിഭാഗം ഐ.എൻ.എൽ നേതാക്കൾ
text_fieldsbookmark_border
ദേശീയ നേതൃത്വത്തിൻെറ നടപടി അംഗീകരിക്കാനാവില്ലെന്ന് ഒരുവിഭാഗം ഐ.എൻ.എൽ നേതാക്കൾ കോട്ടയം: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും പ്രഫ. എ.പി. അബ്ദുൽവഹാബിനൊപ്പം നിലയുറപ്പിക്കുമെന്നും ജില്ലയിലെ ഒരുവിഭാഗം ഐ.എൻ.എൽ നേതാക്കൾ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കോം നജീബ്, ജില്ല പ്രസിഡന്‍റ് സലീം വാഴമറ്റം എന്നിവരുടെ നേതൃത്വത്തിൽ ഒരുവിഭാഗമാണ് വഹാബിന് പിന്തുണ പ്രഖ്യാപിച്ചത്. ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം കൈയടക്കിയ ചിലർക്ക് പാർട്ടി ദേശീയനേതൃത്വം വഴങ്ങിക്കൊടുക്കുകയാണെന്ന് ഇവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇടതുപക്ഷത്തിനൊപ്പം കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി ഉറച്ചുനിൽക്കുന്ന നേതാവാണ് വഹാബ്. തുടർന്നും ഇതേ നിലപാട് സ്വീകരിക്കും. ഭൂരിപക്ഷം പ്രവർത്തകരും ദേശീയ നേതൃത്വത്തിൻെറ നടപടി തള്ളുമെന്നും ഇവർ പറഞ്ഞു. സംസ്ഥാന പ്രവർത്തകസമിതിയംഗം കൊച്ചുമുഹമ്മദ് വല്ലത്ത്, ജില്ല സെക്രട്ടറി റാഫി അങ്കാളം, ട്രഷറർ കെ.എ. താഹ, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്‍റ് ജലാൽ കട്ടുപ്പാറ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു നഗരത്തിൽ ജലവിതരണം മുടങ്ങും കോട്ടയം: തിരുവഞ്ചൂരിൽ ജല അതോറിറ്റിയുടെ കിണർ വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനാൽ വ്യാഴാഴ്ച നഗരസഭ പരിധിയിൽ ജലവിതരണം മുടങ്ങും. നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലെ ജലവിതരണമാണ് പകൽസമയത്ത് പൂർണമായും മുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story