Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരൾ മാറ്റി​​​വെക്കൽ...

കരൾ മാറ്റി​​​വെക്കൽ ശസ്ത്രക്രിയ: സുബീഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

text_fields
bookmark_border
ഗാന്ധിനഗർ (​കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ കരൾ മാറ്റി​​​വെക്കൽ ശസ്ത്രക്രിയക്ക്​ വിധേയമായ സുബീഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. ബുധനാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സുബീഷിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന്​ ഡോക്ടർമാർ പറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നാൽ രണ്ടുദിവസത്തിനുള്ളിൽ​ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്​ മാറ്റാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. സുബീഷിന്​ കരൾ പകുത്തുനൽകിയ ഭാര്യ പ്രവിജയുടെ ആരോഗ്യനിലയും തൃപ്തികരമാണ്​. ഇവരെ അടുത്ത ദിവസം വാർഡിലേക്ക്​ മാറ്റും. ബുധനാഴ്ച ഇവർക്കും ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്​ ചികിത്സച്ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story