Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:30 AM IST Updated On
date_range 17 Feb 2022 5:30 AM ISTദുരിതബാധിതർക്ക് വീട് നിർമിക്കാൻ വിലക്കിഴിവിൽ നിർമാണസാമഗ്രികൾ നൽകും -മന്ത്രി കെ. രാജൻ
text_fieldsbookmark_border
സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരത യജ്ഞം തുടങ്ങും കൂട്ടിക്കൽ: കൂട്ടിക്കൽ പ്രളയദുരന്ത ബാധിതർക്ക് വീട് നിർമിക്കാൻ ഭവനനിർമാണ സാമഗ്രികൾ 15 ശതമാനം വിലക്കിഴിവിൽ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ. ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിൽ പൂർണമായി വീടു നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണോദ്ഘാടനം കൂട്ടിക്കലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന്‍റെ കലവറ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട്നഷ്ടപ്പെട്ടവർക്ക് ഭവനനിർമാണ സാമഗ്രികൾ ലഭ്യമാക്കുക. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരത യജ്ഞത്തിന് തുടക്കം കുറിക്കും. സാക്ഷരത യജ്ഞം പോലെ ദുരന്തനിവാരണ സാക്ഷരത യജ്ഞം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ആന്‍റോ ആന്‍റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല കലക്ടർ ഡോ.പി.കെ. ജയശ്രീ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എസ് സജിമോൻ(കൂട്ടിക്കൽ), രേഖാ ദാസ് (മുണ്ടക്കയം),തങ്കമ്മ ജോർജുകുട്ടി (എരുമേലി), ജോണിക്കുട്ടി മഠത്തിനകം (പാറത്തോട്),സന്ധ്യ വിനോദ് (കോരുത്തോട് ), കെ.ആർ. തങ്കപ്പൻ ( കാഞ്ഞിരപ്പള്ളി), വിജി ജോർജ് ( തിടനാട് ), ഗീത നോബിൾ (പൂഞ്ഞാർ), ജോർജ് മാത്യു ( പൂഞ്ഞാർ തെക്കേക്കര), കെ.സി. ജെയിംസ് (തീക്കോയി), എ.ഡി.എം ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ സണ്ണി ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ. ശശിധരൻ, കെ. രാജേഷ് എന്നിവർ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്കിൽ പൂർണമായും വീട് നഷ്ടപ്പെട്ട 47 പേർക്കുള്ള ധനസഹായമാണ് മന്ത്രി വിതരണം ചെയ്തത്. KTL WBL Minister KTL പ്രളയത്തിൽ പൂർണമായി വീട് നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണോദ്ഘാടനം കൂട്ടിക്കലിൽ മന്ത്രി കെ. രാജൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
