Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉരുൾപൊട്ടൽ:...

ഉരുൾപൊട്ടൽ: നഷ്ടപരിഹാരം വിതരണോദ്ഘാടനം ഇന്ന്

text_fields
bookmark_border
മുണ്ടക്കയം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര വിതരണത്തി‍ൻെറ ഉദ്ഘാടനം ബുധനാഴ്ച കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ളവർക്കാണ്​ നഷ്ടപരിഹാരം. രാവിലെ 10ന് മന്ത്രി വി.എൻ. വാസവ‍ൻെറ അധ്യക്ഷതയിൽ നടക്കുന്ന യോഗം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. വീടും സ്ഥലവും തകർന്ന 117 പേർക്കും വീട്​ പൂർണമായി തകർന്ന 67 ആളുകൾക്കും ധനസഹായം നൽകും. 18,80,00,000 രൂപയാണ് ഇതിന്​ ചെലവഴിക്കുക. കൃഷിഭൂമി നഷ്ടമായ ആളുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർത്തിയായി വരുന്നു. പി.ഡബ്ല്യു.ഡി റോഡുകളുടെയും പാലങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണെന്നും എ.എൽ.എ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റുമാരായ രേഖാദാസ്, പി.എസ്. സജിമോൻ, അംഗങ്ങളായ സി.വി. അനിൽ കുമാർ, ദിലീഷ് ദിവാകരൻ, ജേക്കബ് ചാക്കോ, ബിജോയ് മുണ്ടുപാലം, രജനി സുധീർ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story