Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീനച്ചിൽ ഈസ്റ്റ് അർബൻ...

മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് കെട്ടിട ഉദ്ഘാടനം വിവാദത്തിൽ

text_fields
bookmark_border
ഈരാറ്റുപേട്ട: മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കി‍ൻെറ പുതിയ കെട്ടിട ഉദ്​ഘാടനത്തെ ചൊല്ലി രാഷ്ട്രീയപോര്​. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക്​ സമീപം സ്വന്തമായി നിർമിച്ച കെട്ടിടമാണ്​ ചെയർമാൻ കെ.എഫ്. കുര്യൻ ​ഉദ്ഘാടനം ചെയ്തത്. വൈസ് ചെയർമാനും ജില്ല പഞ്ചായത്ത്​ അംഗവുമായ ഷോൺ ജോർജ്​​ ചടങ്ങിൽ അധ്യക്ഷതവഹിച്ചിരുന്നു​. എന്നാൽ, സ്ഥലം എം.എൽ.എയോ നഗരസഭ അധ്യക്ഷയോ വാർഡ് കൗൺസിലറെയോ ക്ഷണിക്കാതെയായിരുന്നു ഉദ്​ഘാടനം. ഇതിനെതിരെ സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് രംഗത്തുവന്നു. ആരു ഭരിച്ചാലും എല്ലാ സഹകരണ സ്ഥാപനങ്ങളും സർക്കാറി‍ൻെറയും സഹകരണവകുപ്പി‍ൻെറയും നിയന്ത്രണത്തിലുള്ള ജനങ്ങളുടെ പൊതുസ്വത്താണ്. എം.എൽ.എയെയും മറ്റ്​ ജനപ്രതിനിധികളെയും സഹകരണ വകുപ്പധികാരികളെയും പൂർണമായി ഒഴിവാക്കി പാർട്ടി ചടങ്ങാക്കി മാറ്റിയത്​ അംഗീകരിക്കാനാവില്ല. ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്നത് ജില്ലയിൽനിന്ന്​ തന്നെയുള്ള സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്നത്​ ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും കുര്യാക്കോസ് ജോസഫ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story