Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:42 AM IST Updated On
date_range 16 Feb 2022 5:42 AM ISTഉള്ളം കുളിർപ്പിക്കാൻ തണ്ണിമത്തൻ വിപണി സജീവം
text_fieldsbookmark_border
കോട്ടയം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ ഉള്ളം തണുപ്പിക്കാനും ദാഹം ശമിപ്പിക്കാനും തണ്ണിമത്തൻ വിപണി സജീവമായി. ഇളംപച്ചനിറത്തിലുള്ള തമിഴ്‌നാടൻ തണ്ണിമത്തനാണ് ഈ മാസത്തോടെ ആദ്യം എത്തിത്തുടങ്ങിയത്. വേനൽച്ചൂട് വർധിക്കുന്നതോടെ ജലാംശം കൂടുതലുള്ള ഫലവർഗങ്ങൾക്ക് ആവശ്യക്കാരേറെയാണ്. അതിനാൽ ഓറഞ്ച് വിപണിയിൽ സജീവമായിരുന്നു. ഓറഞ്ച് സീസൺ ഈമാസം അവസാനിക്കും. ഇതിന് പിന്നാലെയാണ് തമിഴ്‌നാടൻ തണ്ണിമത്തൻ വിപണി കീഴടക്കാൻ എത്തിയത്. പല നിറങ്ങളിലുള്ള തണ്ണിമത്തനുകളാണ് വഴിയോരങ്ങളിലെ കടകളിലേക്ക് ആവശ്യക്കാരെ ആകർഷിക്കാൻ ഇടംപിടിച്ചിരിക്കുന്നത്. നഗരത്തിൽ നിരവധി സ്റ്റാളുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തണ്ണിമത്തനൊപ്പം ഷമാം, പൊട്ടുവെള്ളരി തുടങ്ങിയ പഴവർഗങ്ങൾ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ കഴിക്കുന്നവയാണ്. കിലോക്ക് 30 മുതൽ 50 വരെയാണ് വിപണിയിൽ വിവിധ തരത്തിലെ തണ്ണിമത്തൻെറ വില. ബാംഗ്ലൂരിൽനിന്ന് ഇറക്കുമതിചെയ്യുന്ന കടും പച്ചനിറത്തിലുള്ള കിരൺ തണ്ണിമത്തനും വിപണിയിലുണ്ട്. കിരൺ തണ്ണിമത്തന് 40 രൂപയാണ് കിലോക്ക് വില. സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലും ഉള്ള തണ്ണിമത്തനാണ് കിരൺ. മഞ്ഞ തണ്ണിമത്തന് കിലോ 50 രൂപയാണ് വില. കിരണിൻെറതന്നെ മറ്റൊരു ഇനമാണിത്. ബാംഗ്ലൂരിൽ നിന്നുതന്നെയാണ് ഇവ കൊണ്ടുവരുന്നത്. കോവിഡിലും തുടർച്ചയായി പെയ്ത മഴസീസണിലും പഴംവിപണിയിൽ കാര്യമായ കച്ചവടം ഉണ്ടായിരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, വേനൽ കടുക്കുന്നതോടെ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണിവർ. KTL Fruits stall നാഗമ്പടം സ്റ്റേഡിയത്തിന് അടുത്തായി പഴവർഗങ്ങൾ വിൽക്കുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story