Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:42 AM IST Updated On
date_range 16 Feb 2022 5:42 AM ISTമുക്കൂട്ടുതറ കേന്ദ്രമായി വൈദ്യുതി സെക്ഷൻ വേണമെന്ന് ആവശ്യം
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കണമലയിൽ 33 കെ.വി. വൈദ്യുതി സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്നും വിസ്തൃതമായ എരുമേലി സെക്ഷൻ വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമായി പുതിയത് സ്ഥാപിക്കണമെന്നും പൂഞ്ഞാർ നിയോജകമണ്ഡലം വൈദ്യുതി അവലോകന യോഗത്തിൽ ആവശ്യമുയർന്നു. പിണ്ണാക്കനാട് 33 കെ.വി വൈദ്യുതി സബ് സ്റ്റേഷൻെറ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എ.ബി.സി കേബിളുകൾ വ്യാപകമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തീക്കോയി മാറുമല ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടിൻെറ പ്രവർത്തനം എത്രയും വേഗം കമീഷൻ ചെയ്യുവാനും നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോണിക്കുട്ടി മഠത്തിനകം (പാറത്തോട്), രേഖാ ദാസ് (മുണ്ടക്കയം), സിൻ ധുമോഹൻ (കോരുത്തോട്), ഗീത നോബിൾ (പൂഞ്ഞാർ), ജിജി മാത്യു (തിടനാട്), കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ കുര്യൻ തോമസ്, സാജമ്മ, അമ്മിണി, ബെന്നി ജോസഫ്, ബാബു ജാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story