Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈരാറ്റുപേട്ട-പീരുമേട്‌...

ഈരാറ്റുപേട്ട-പീരുമേട്‌ റോഡ് ശിലാസ്തംഭത്തിന് പുനർജനി

text_fields
bookmark_border
ഈരാറ്റുപേട്ട-പീരുമേട്‌ റോഡ് ശിലാസ്തംഭത്തിന് പുനർജനി
cancel
ഈരാറ്റുപേട്ട: ആറ് പതിറ്റാണ്ടി‍ൻെറ പ്രൗഢിയുള്ള . തലനാട് ജങ്​ഷനിൽ സ്ഥാപിച്ചിരുന്ന ശിലാഫലകമാണ്​ തീക്കോയി പഞ്ചായത്ത് നവീകരിച്ചത്​. ഫലകത്തിന്​ ചുറ്റും സ്റ്റീലുകൊണ്ട്​ വേലി തീർത്തു. തറയിൽ മാർബിൾ വിരിക്കുകയും പെയിന്‍റിങ്​ നടത്തുകയും ചെയ്തു. ചെങ്കുത്തായി നിൽക്കുന്ന കരിമ്പാറകൾ പൊട്ടിച്ച്‌ ബ്രിട്ടീഷുകാരാണ്​ തീക്കോയി മുതൽ വാഗമൺ വരെയുള്ള 16 കിലോമീറ്ററിൽ റോഡ്​ നിർമിച്ചത്​. ആയിരത്തോളം തൊഴിലാളികളാണ് 15 വർഷം കൊണ്ട് റോഡ് പണി പൂർത്തിയാക്കിയത്. പിന്നീട് ജനകീയ ഭരണം നിലവിൽവന്നതിനുശേഷം അന്നത്തെ പട്ടംതാണുപിള്ള മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഡി. ദാമോദരൻ പോറ്റി തീക്കോയിലെത്തി റോഡി‍ൻെറ ഉദ്​ഘാടനം നടത്തി. 61വർഷം മുമ്പായിരു​ന്നു ഉദ്​ഘാടനം. ഈ ശിലാഫലകമാണ്​ ചരിത്രസ്മാരകമായി നിലനിൽക്കുന്നത്​. പടം ശിലാഫലകം നവീകരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story