Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരൾമാറ്റ ശസ്ത്രക്രിയ:...

കരൾമാറ്റ ശസ്ത്രക്രിയ: യുവാവിനെ വെന്‍റിലേറ്ററിൽനിന്ന്​ മാറ്റി; ആരോഗ്യനില തൃപ്തികരം

text_fields
bookmark_border
ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ യുവാവിനെ വെന്‍റിലേറ്ററിൽനിന്ന്​ മാറ്റി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെത്തുടർന്നാണ്​​ വെന്‍റിലേറ്റർ സഹായം ഒഴിവാക്കിയത്​. ഐ.സി.യുവിൽ തുടരുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന്​​ ആശുപത്രി അധികൃതർ അറിയിച്ചു. തൃശൂർ വേലൂർ വട്ടേക്കാട്ട് സുബീഷാണ്​ (40) കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്​. ഭാര്യ പ്രവിജയാണ്​ (34) കരൾ പകുത്തുനൽകിയത്​. തിങ്കളാഴ്ച രാവിലെ ആറിന്​ ആരംഭിച്ച ശസ്ത്രക്രിയയും തുടർനടപടികളും അർധരാത്രി 12ഓടെയാണ്​ പൂർത്തിയായത്​. ചൊവ്വാഴ്ച പുലർച്ചയോടെ ആരോഗ്യനില തൃപ്തികരമാണെന്ന്​ കണ്ടതിനെത്തുടർന്ന്​ സുബീഷിനെ വെന്‍റിലേറ്ററിൽനിന്ന്​ മാറ്റി. പിന്നീട് മെഡിക്കൽ ബോർഡ് കൂടിയശേഷം പ്രവിജയുടെ വെന്‍റിലേറ്റർ സഹായവും ഒഴിവാക്കി. തുടർന്ന് ഇരുവരും ആരോഗ്യ മന്ത്രിയുമായി വിഡിയോകാളിൽ സംസാരിച്ചു. ഒരാഴ്ച ഇരുവരും ആശുപത്രിയിൽ തുടരേണ്ടിവരും. ശസ്ത്രക്രിയക്കുശേഷം സുബീഷിന്​ ആറുമാസത്തോളം തുടർ ചികിത്സയും പൂർണവിശ്രമവും ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇത്​ കണക്കിലെടുത്ത്​ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ചികിത്സാസഹായ സമിതി മെഡിക്കൽ കോളജ് പരിസരത്ത് ഇവർക്കായി വീട്​ വാടകക്ക്​ എടുത്തിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story