Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോറിയും ഓട്ടോയും...

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

text_fields
bookmark_border
ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
cancel
ഏറ്റുമാനൂര്‍: പട്ടിത്താനത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കടപ്പൂര്‍ മുല്ലപ്പിലാക്കില്‍ നീലകണ്​ഠന്‍ നായരുടെ മകന്‍ ദിലീപാണ്​ (43) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഓട്ടോ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. എം.സി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനം കവലക്കുസമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കടപ്പൂര്‍ കരിമ്പിന്‍കാല സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദിലീപ് ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നതിന്​ തവളക്കുഴിയിലെ ഗ്യാസ് ഏജന്‍സിയിലേക്ക് വരുകയായിരുന്നു. ഇതിനിടെ കുറവിലങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നാഷനൽ പെര്‍മിറ്റ് ലോറി മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ദിലീപിന്‍റെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക്​ തെറിച്ചുവീണ ദിലീപിന്‍റെ തലയിലൂടെ ലോറിയുടെ മുന്‍ചക്രം കയറി തല്‍ക്ഷണം മരിച്ചു. മൃതദേഹം ഏറ്റുമാനൂര്‍ പൊലീസ്​ എത്തി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍- കുറവിലങ്ങാട് റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുറവിലങ്ങാട്, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പൊലീസ്​ എത്തി മൃതദേഹവും അപകടത്തില്‍പെട്ട വാഹനങ്ങളും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന്​ എത്തിയ അഗ്​നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി. ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. photos അപകടത്തിൽ മരിച്ച ദിലീപ് അപകടത്തിൽപെട്ട ഓട്ടോറിക്ഷ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story