Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

വെള്ളപ്പൊക്കത്തില്‍നിന്ന് കുട്ടനാടിനെ രക്ഷിക്കണം -പാസ്റ്ററല്‍ കൗണ്‍സില്‍

text_fields
bookmark_border
ചങ്ങനാശ്ശേരി: ജൂണ്‍ മുതലുള്ള മഴക്കാലത്ത് കുട്ടനാടിനെ പ്രളയത്താല്‍ മൂടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും മണ്ണ്, ചളി, കട്ട മുതലായവ അടിയന്തരമായി നീക്കം ചെയ്യാന്‍ നടപടിയുണ്ടാകണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് യോഗം സർക്കാറിനോട്​ അഭ്യർഥിച്ചു. ഈ പ്രക്രിയ ചെയ്യാത്തതാണ് കുട്ടനാട്ടിലെ പ്രളയത്തിന്​ കാരണം. ഇതു മനസ്സിലാക്കി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പഞ്ചവത്സര അജപാലന പദ്ധതിയുടെ അഞ്ചാംവര്‍ഷ പഠനവിഷയമായ വിശ്വാസവും ധാര്‍മികതയും കൂടാതെ സിനഡാനന്തര വിഷയങ്ങളും അടുത്ത പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ പഠന വിഷയമാക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അതിരൂപത സമഗ്ര സര്‍വേക്ക് അംഗങ്ങള്‍ സജീവ നേതൃത്വം നല്‍കണമെന്ന് ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ നേതൃത്വം നല്‍കി. കേരള കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബീന സെബാസ്റ്റ്യനെയും കെ. സി.വൈ.എമ്മിന്റെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷിജോ മാത്യു ഇടയാടിയെയും യോഗം അഭിനന്ദിച്ചു. ദലിത് ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രനീക്കത്തെ പിന്തുണച്ചും വന്‍കിട കോര്‍പറേറ്റ് ടയര്‍ കമ്പനികളുടെ സംഘടിത റബര്‍ കര്‍ഷക ചൂഷണത്തെ അപലപിച്ചും പ്രമേയം പാസാക്കാനും യോഗം തീരുമാനിച്ചു. ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വികാരി ജനറാളന്മാരായ ഡോ. തോമസ് പാടിയത്ത്, മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, ആന്റണി തോമസ് മലയില്‍, ജോബ് മൈക്കിള്‍ എം.എല്‍.എ, വി.ജെ. ലാലി, ജോസുകുട്ടി കുട്ടംപേരൂര്‍, ഡോ. ആന്റണി മാത്യൂസ് എന്നിവര്‍ സംസാരിച്ചു. ------ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം ചങ്ങനാശ്ശേരി: കേന്ദ്ര ഗവ. ജീവനക്കാര്‍ക്ക് 2020 ജൂലൈ മുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ ഏഴു​ ശതമാനം ക്ഷാമബത്ത കുടിശ്ശികകള്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണമെന്ന് കേരള റിട്ട. കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന നേതൃസമിതി യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റവും ജീവിതസാഹചര്യവും കണക്കിലെടുത്ത് ഈ കാര്യത്തില്‍ അടിയന്തര തീരുമാനം ഉണ്ടാകണമെന്നും തടഞ്ഞുവെച്ച ഡി.ആര്‍ കുടിശ്ശിക പണമായി ഉടന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.പി. അച്ചന്‍കുഞ്ഞ്, കെ. കൃഷ്ണന്‍ നമ്പൂതിരി, പി.എം. മോഹനന്‍പിള്ള, കെ.പി. മാത്യു, തോമസ് കുട്ടംപേരൂര്‍, ജയിംസ് ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു. ---------- സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും 500 ദിവസം പൂര്‍ത്തിയാക്കിയ കാട്ടിളപീടിക സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചും സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി മാടപ്പള്ളി കുര്യച്ചന്‍പടിയില്‍ സമരം നടത്തി. ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം സൈന തോമസ് അധ്യക്ഷത വഹിച്ചു. സമരസമിതി രക്ഷാധികാരി വി.ജെ. ലാലി സമരപ്രഖ്യാപനം നടത്തി. അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, അന്നമ്മ സാജന്‍, ഡി. സുരേഷ്, കുര്യന്‍ മാപ്പിളശ്ശേരി, അപ്പിച്ചന്‍ എഴുത്തുപള്ളി, ബാബു സെബാസ്റ്റ്യന്‍, ബിന്‍സി ബിനോയ്, സെലിന്‍ ബാബു എന്നിവര്‍ സംസാരിച്ചു. ----------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story