Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർഷികമേഖലയോട് കടുത്ത...

കാർഷികമേഖലയോട് കടുത്ത അവഗണന -ഡോ. എൻ. ജയരാജ്

text_fields
bookmark_border
കാർഷികമേഖലയോട് കടുത്ത അവഗണന -ഡോ. എൻ. ജയരാജ്
cancel
വാഴൂർ: കേന്ദ്ര ബജറ്റിൽ കാർഷിക മേഖലേയോടും, പാവപ്പെട്ടവരോടും കടുത്ത അനീതി കാട്ടിയതായി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കാർഷിക മേഖലയെ​ ഇത്ര അവഗണിച്ചുള്ള ഒരു ബജറ്റ് സമീപകാലത്തുണ്ടായിട്ടില്ല. ദേശീയ തൊഴിലുറപ്പ്​ പദ്ധതിയിൽ നാട്ടിലെ സ്ത്രീകൾക്ക് മാന്യമായ തൊഴിലും വേതനവും ലഭിച്ചിരുന്നു. എന്നാൽ, ഈ വർഷം ബജറ്റിൽ വൻ വെട്ടിക്കുറക്കൽ വരുത്തിയിരിക്കുകയാണ്. ഇത് ഗ്രാമീണമേഖലയെ കാര്യമായി ബാധിക്കും. കൊടുങ്ങൂരിൽ കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ്​ എ.എം മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ സണ്ണി തെക്കേടം മുഖ്യപ്രഭാക്ഷണം നടത്തി. വി.എസ് അബ്ദുൽ സലാം, ഷാജി നല്ലേപറമ്പൻ, ഷാജി പുതിയാപറമ്പിൽ, പി.ടി തങ്കച്ചൻ, റെജി മുളവന, എൻ. ജയപ്രകാശ്, ജയിംസ് തടത്തിൽ എന്നിവർ സംസാരിച്ചു. KTL VZR 3 Chief Wip ചിത്രവിവരണം കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസംഗമം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story