Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിഖിലിന് കൃഷി...

നിഖിലിന് കൃഷി കുട്ടിക്കളിയല്ല

text_fields
bookmark_border
നാലാംക്ലാസുകാരൻ ജില്ലയിലെ മികച്ച രണ്ടാമത്തെ കുട്ടിക്കർഷകൻ കോട്ടയം: െന്ന് നാടൊട്ടുക്ക് തിരിച്ചറിഞ്ഞു. കിലോക്കണക്കിന് വെണ്ടയും തക്കാളിയും പയറുമൊക്കെ സ്വന്തം കൈകൊണ്ട് വിളയിച്ചെടുത്താണ് കൂരോപ്പട പഞ്ചായത്ത് 12ാം വാർഡിൽ വി. നിഖിൽ എന്ന ഒമ്പത് വയസ്സുകാരൻ ജില്ലയിലെ രണ്ടാമത്തെ മികച്ച കുട്ടിക്കർഷകനായി മാറിയത്. കൃഷി വകുപ്പിന്റെ 2021-22 വർഷത്തെ അവാർഡ് ഈ മിടുക്കന് ലഭിച്ചു. കോത്തല എൻ.എസ്.എസ് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. കൂരോപ്പട ചെന്നാമറ്റം വേങ്ങാനത്ത് വേണുഗോപാലിന്റെയും അനുമോളുടെയും മകനാണ്. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൂരോപ്പട കൃഷിഭവന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തിരുന്നു. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് പ്രോത്സാഹനവും നൽകിയിരുന്നു. കർഷകനായ അച്ഛനോടൊപ്പമാണ് കൊറോണക്കാലത്ത് പലതരം പച്ചക്കറികൾ വിളയിച്ചത്. കൃഷിവകുപ്പിൽനിന്ന്​ ലഭിച്ച തൈകൾക്ക് പുറമെ സ്വന്തമായി ട്രേയിൽ വിത്ത് മുളപ്പിച്ചെടുത്തും കൃഷി വിപുലീകരിച്ചു. ഇതിനുപുറമെ ചെറിയ രീതിയിൽ ചോളവും കൃഷിചെയ്തു. ഇരുന്നൂറോളം ചുവട് ചോളമാണ് കൃഷി ചെയ്തത്. ചോളവും മറ്റ് പച്ചക്കറികളും അച്ഛന്റെതന്നെ നേതൃത്വത്തിൽ നടത്തുന്ന ഇക്കോഷോപ്പ് വഴിയാണ് വിറ്റഴിച്ചത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് പൂക്കളമൊരുക്കാനുള്ള ബന്ദിപ്പൂക്കൾ കൃഷിചെയ്ത് വേണുഗോപാലും ശ്രദ്ധ നേടിയിരുന്നു. നഴ്‌സിങ്​ ജോലി വേണ്ടെന്ന് വെച്ചാണ് ഭാര്യയുടെ ഏഴ് ഏക്കറോളം സ്ഥലത്ത് കർണാടക സ്വദേശിയായ വേണുഗോപാൽ പത്തുവർഷമായി കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ നിരവധി പുരസ്‌കാരങ്ങൾ ഈ കുടുംബത്തെ തേടിയെത്തിയിട്ടുണ്ട്. നിഹാൽ സഹോദരനാണ്. KTL NIKHIL നിഖിൽ കൃഷിയിടത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story