Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:41 AM IST Updated On
date_range 15 Feb 2022 5:41 AM ISTമിനി ജലവിതരണ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുടെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി കുറിച്ചി പഞ്ചായത്തില്‍ ഭൂഗര്‍ഭ ജലവകുപ്പുമായി സഹകരിച്ച് കുഴല്‍ക്കിണറുകളില്‍നിന്ന് ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 9.30ന് പ്ലാമൂട് മേല്‍പ്പാലത്തിനു സമീപം ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഭൂഗര്‍ഭ ജലവകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 40.55 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 16ാം വാര്‍ഡില്‍ കാഞ്ഞിരത്തുംമൂട്, 14ാം വാര്‍ഡില്‍ ചെമ്പുചിറ ഭാഗം, കെ.സി.കെ ഭാഗം എന്നിവിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് വാര്‍ഡുകളിലായി അഞ്ച് കുഴല്‍ക്കിണറുകള്‍ നവീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 5000 ലിറ്റര്‍ ജലം ഒരു കുഴല്‍ക്കിണറില്‍നിന്ന് ലഭിക്കുമെന്നാണ് ഭൂഗര്‍ഭ ജലവകുപ്പ് അറിയിച്ചത്. പഞ്ചായത്തിലെ 14, 16 വാര്‍ഡുകളിലായി 150 വീടുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതിയെന്ന് വാര്‍ഡ് അംഗങ്ങളായ അനീഷ് തോമസ് നെടുംപറമ്പില്‍, അഭിജിത്ത് മോഹനന്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story