Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇരുപത്താറാംമൈൽ പാലം...

ഇരുപത്താറാംമൈൽ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ തകർന്ന കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാന പാതയിലെ ഇരുപത്താറാംമൈൽ പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. 19.60 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ പാലം നവീകരിച്ചത്. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുതിയ പാലം നിർമിക്കുന്നതിനായി രണ്ടേമുക്കാൽ കോടിയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ സാരമായ കോടുപാടുകൾ സംഭവിച്ചതോടെ പാലത്തിലൂടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഭാരവാഹനങ്ങളും ബസ് ഗതാഗതവും പൂർണമായി നിരോധിച്ചതോടെ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരും ശബരിമല തീർഥാടകരും ഏറെ ബുദ്ധിമുട്ടിലായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത രതീഷ്, വൈസ് പ്രസിഡന്‍റ്​ സാജൻ കുന്നത്ത്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ തങ്കപ്പൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജെസി ഷാജൻ, പി.ആർ അനുപമ, വാർഡ്​ അംഗം അഡ്വ. പി.എ. ഷമീർ എന്നിവർ പങ്കെടുത്തു. -------- KTL 26-mile bridge - അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ഇരുപത്താറാംമൈൽ പാലം ഗതാഗതത്തിന്​ തുറന്നുകൊടുത്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story