Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂമിതർക്കം മുറുകുന്നു;...

ഭൂമിതർക്കം മുറുകുന്നു; തെളിവുനിരത്തി പൊലീസ്

text_fields
bookmark_border
മുട്ടമ്പലത്ത്​ ലഭിച്ചത്​ കോടതിക്ക്​ വിട്ടുകൊടുത്ത സ്ഥലത്തിനുപകരം; കലക്ടറുടെ വിശദീകരണം തെറ്റെന്ന്​ പൊലീസ്​ റവന്യൂ വകുപ്പ്​ ഏറ്റെടുത്തത്​​ പൊലീസിന്‍റെ കൈവശമിരുന്ന ഭൂമി കോട്ടയം: ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീൻ വെയർ ഹൗസിനായി റവന്യൂ വകുപ്പ്​ ഏറ്റെടുത്ത സ്ഥലത്തിനുപകരം മുട്ടമ്പലത്ത്​ ഭൂമി നൽകിയിരുന്നെന്ന കലക്ടറുടെ വിശദീകരണം തെറ്റെന്ന്​ പൊലീസ്​. കോടതിസമുച്ചയം നിർമിക്കാൻ പൊലീസ്​ വകുപ്പ്​ വിട്ടു​കാടുത്ത ഭൂമിക്ക്​ പകരമാണ് മുട്ടമ്പലത്ത് ​ഭൂമി ലഭിച്ചത്​. ഈ ഭൂമിയിൽ പൊലീസ്​ ക്വാർട്ടേഴ്​സ്​ നിർമാണം പൂർത്തിയാക്കി. ബാക്കി ഭൂമിയിൽ ഡിവൈ.എസ്​.പിമാരുടെ ക്വാർട്ടേഴ്​സ്​ നിർമിക്കാൻ അനുമതിക്കായി കാക്കുന്നു​. റവന്യൂ വകുപ്പ്​ ഏറ്റെടുത്ത ഭൂമി തങ്ങളുടെ കൈവശമിരുന്നതാണെന്നും പൊലീസ്​ ചൂണ്ടിക്കാട്ടി. 2011ൽ മുട്ടമ്പലം വില്ലേജിൽ സർവേ നമ്പർ 51, ബ്ലോക്ക്​ നമ്പർ 20ൽപെട്ട ഭൂമി കോടതിസമുച്ചയം നിർമിക്കാൻ നീതിന്യായ വകുപ്പിന്​​ ഉപയോഗാനുമതിനൽകി. എന്നാൽ, ഈ ഭൂമി അനുയോജ്യമല്ലെന്ന കാരണത്താൽ പൊലീസിന്‍റെ കൈവശമിരുന്ന ഭൂമി നീതിന്യായ വകുപ്പ്​ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച്​ 2014ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആദ്യ ഉത്തരവ്​ റദ്ദാക്കി. സ്ഥലം തിരിച്ചെടുത്ത്​ റവന്യൂ വകുപ്പിൽ നിക്ഷിപ്തമാക്കി. ഇതിൽനിന്ന്​ 10.03 ആർ ഭൂമി തർക്കപരിഹാരകേന്ദ്രം സ്ഥാപിക്കുന്നതിന്​ നീതിന്യായ വകുപ്പിനും 187 സെന്‍റ്​ ഭൂമി പൊലീസ്​ വകുപ്പിനും വിട്ടുനൽകി. പകരം പൊലീസിന്‍റെ കൈവശമിരുന്ന, ക്വാർട്ടേഴ്​സുകളുണ്ടായിരുന്ന 187 സെന്‍റ്​ ഭൂമി നീതിന്യായ വകുപ്പിനും അനുവദിച്ചു. അനുവദിച്ച ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാവൂ, നിർമാണപ്രവർത്തനങ്ങൾ ഒരുവർഷത്തിനകം ആരംഭിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ്​ ഇരുഭൂമിയും കൈമാറിയത്​​.​ നിബന്ധനകളിൽ ഏതെങ്കിലും ഒന്ന്​ ലംഘിച്ചാൽ ഭൂമി തിരികെ റവന്യൂ വകുപ്പിൽ നിക്ഷിപ്തമാകും എന്നും അന്നത്തെ ചീഫ്​ സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, പൊലീസ്​ വകുപ്പിന്​ നൽകിയ ഭൂമിയിൽ നിർമാണം പൂർത്തിയാക്കിയിട്ടും കോടതിക്ക്​ നൽകിയ ഭൂമിയിൽ ഇതുവരെ ഒന്നുംചെയ്തിട്ടില്ല. അവിടെയുണ്ടായിരുന്ന ക്വാർട്ടേഴ്​സുകൾ പോലും അതേപടിയുണ്ട്​. നിബന്ധന ലംഘിച്ചതിനാൽ കോടതിക്കുനൽകിയ ഭൂമി സ്വാഭാവികമായി റവന്യൂ വകുപ്പിന്‍റേതായി എന്ന്​ പൊലീസ്​ ചൂണ്ടിക്കാട്ടുന്നു. ആ ഭൂമി ഉപയോഗിക്കാമെന്നിരിക്കെയാണ്​ സമീപത്തെ തങ്ങളുടെ കൈവശമിരുന്ന ഭൂമി ഏറ്റെടുത്തത്​. ജില്ലയിൽ ടെലി കമ്യൂണിക്കേഷൻ വിഭാഗം പോലും പ്രവർത്തിക്കുന്നത്​ കലക്ടറേറ്റിന്‍റെ മുകളിലെ ടെറസിൽ അടച്ചുറപ്പില്ലാതെയാണ്​. വനിത പൊലീസ് സ്റ്റേഷൻ, വനിത സെൽ, ടെലികമ്യൂണിക്കേഷൻ ഓഫിസ്, സൈബർപൊലീസ് സ്റ്റേഷൻ, ഡി.പി.ഒ സ്റ്റോർ നിർമാണത്തിന്​ പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചതിനിടെയാണ് റവന്യൂ വകുപ്പിന്‍റെ നടപടി. തങ്ങൾക്ക്​ വികസന ആവശ്യങ്ങൾക്ക്​ വേറെ സ്ഥലമില്ലെന്നും പൊലീസ്​ പറയുന്നു. ----------- KTL ORDER- പൊലീസിനും നീതിന്യായ വകുപ്പിനും നിബന്ധനകളോടെ ഭൂമി അനുവദിച്ച ഉത്തരവിന്‍റെ പകർപ്പ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story