Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:45 AM IST Updated On
date_range 14 Feb 2022 5:45 AM ISTചാത്തൻകുളത്ത് വിതരണം ചെയ്യുന്നത് മലിന ജലമെന്ന് സി.പി.ഐ
text_fieldsbookmark_border
പാലാ: മീനച്ചിൽ പഞ്ചായത്തിലെ ചാത്തൻകുളം കുടിവെള്ള പദ്ധതിയിൽ നിന്നും വിതരണം ചെയ്യുന്നത് ചളി കലർന്ന മലിനജലമാണെന്ന് ഇത് പരിഹരിക്കാൻ അടിയന്തരനടപടി വേണമെന്നും സി.പി.ഐ ചാത്തൻകുളം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായ കിണർ വൃത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോമിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിജു തോമസ്, ടി.ബി. ബിജു ഗിരീഷ് സി.പി., സന്തോഷ് കെ.ബി., എന്നിവർ സംസാരിച്ചു. സന്തോഷ് കെ.ബിയെ സെക്രട്ടറിയായും അനീഷ് തോമസിനെ അസ്സിസ്റ്റന്റ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story