Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവഴിവിളക്ക്...

വഴിവിളക്ക് കത്തുന്നില്ല: പട്ടാപ്പകൽ മണ്ണെണ്ണ വിളക്ക് തെളിച്ച് പഞ്ചായത്ത് അംഗം പ്രതിഷേധിച്ചു

text_fields
bookmark_border
വഴിവിളക്ക് കത്തുന്നില്ല:  പട്ടാപ്പകൽ മണ്ണെണ്ണ വിളക്ക് തെളിച്ച് പഞ്ചായത്ത് അംഗം പ്രതിഷേധിച്ചു
cancel
എലിക്കുളം: പാലാ-പൊൻകുന്നം റോഡിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ പട്ടാപ്പകൽ മണ്ണെണ്ണ വിളക്ക് കത്തിച്ച് എലിക്കുളം പഞ്ചായത്ത് അംഗവും ഡെമോക്രാറ്റിക് കോൺഗ്രസ് കേരളയുടെ ജില്ല ഭാരവാഹിയുമായ മാത്യൂസിന്‍റെ ഒറ്റയാൾ പോരാട്ടം. ഞായറാഴ്ച പാലാ- പൊൻകുന്നം റോഡിലെ നാലാംമൈൽ ജങ്​ഷനിലാണ് സമരം നടന്നത്. 22 കിലോമീറ്റർ ദൈർഘ്യമുള്ള പാലാ- പൊൻകുന്നം റോഡിൽ ഓരോ 40 മീറ്ററിലും സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇവയിൽ ഭൂരിഭാഗവും കണ്ണടച്ചിട്ട് നാളുകളായി. റോഡിൽ സ്ഥാപിച്ച കാട്ടുപിടിച്ച സോളാർ വിളക്കിനു മുന്നിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചായിരുന്നു പ്രതിഷേധം. മാണി സി.കാപ്പൻ എം.എൽ.എ ഇടപെട്ടതോടെയാണ് മാത്യൂസ് സമരം അവസാനിപ്പിച്ചത്. -------------- KTL VZR 5 Street Strike ചിത്രവിവരണം പാലാ-പൊൻകുന്നം റോഡിൽ വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനായി മണ്ണെണ്ണ വിളക്ക് കത്തിച്ച് സമരം നടത്തുന്ന എലിക്കുളം പഞ്ചായത്ത്​ അംഗം മാത്യൂസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story