Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരിമ്പുകയം...

കരിമ്പുകയം കുടിവെള്ളപദ്ധതി ബാധ്യതയായി -കോൺഗ്രസ്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച കരിമ്പുകയം കുടിവെള്ള പദ്ധതി പൊതുജനങ്ങൾക്ക് ബാധ്യതയായി മാറിയെന്ന് കോൺഗ്രസ് ആനക്കല്ല് അഞ്ചാം വാർഡ് കമ്മിറ്റി ആരോപിച്ചു. കൊട്ടിഗ്​ഘോഷിച്ച് നടപ്പാക്കിയ കരിമ്പുകയം പദ്ധതിയിൽ നിന്നും ജനങ്ങൾക്ക് ഒരുതുള്ളി വെള്ളം പോലും കിട്ടുന്നില്ല. പദ്ധതിയുടെ പൈപ്പുകൾ നിരന്തരം പൊട്ടുന്നതുമൂലം റോഡ്​ തകരുന്നതും പതിവാണ്. ക്രമക്കേടുകളാണ്​ തുടർച്ചയായി പൈപ്പുകൾ പൊട്ടാൻ കാരണം. ഇതുസംബന്ധിച്ച്​ വിശദമായ അ​ന്വേഷണം നടത്തണമെന്ന്​ യോഗം ആവശ്യ​പ്പെട്ടു. വാർഡ് പ്രസിഡന്‍റ്​ ഷാജി പെരുന്നേപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു. ജോബ് കെ.വെട്ടം, മാത്യു കുളങ്ങര, രാജേഷ് രാഘവൻ, പ്രസാദ് കുളത്തിങ്കൽ, തങ്കച്ചൻ ഒറീത്തായിൽ, അനീഷ് കൊല്ലിയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story