Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുഴല്‍ പുഴുവിനെ...

കുഴല്‍ പുഴുവിനെ തുരത്താൻ പാടത്തെ വെള്ളം ഒഴുക്കിക്കളയണം

text_fields
bookmark_border
കുഴല്‍ പുഴുവിനെ തുരത്താൻ പാടത്തെ വെള്ളം ഒഴുക്കിക്കളയണം
cancel
ചങ്ങനാശ്ശേരി: കുറിച്ചിയിലെ പുഞ്ചകൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങളില്‍ മങ്കൊമ്പ് കീട നിരീക്ഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. പല പാടശേഖരങ്ങളിലും കുഴല്‍ പുഴുവിന്‍റെ ആക്രമണം കണ്ടെത്തി. വെള്ളക്കെട്ടുള്ള പാടങ്ങളിലാണ് കുഴല്‍ പുഴുവിന്‍റെ ആക്രമണം സാധാരണയായി കാണുന്നതെന്ന്​ ഇവർ വിശദീകരിച്ചു. ഇതിനുപരിഹാരമായി പാടത്തു കെട്ടിനില്‍ക്കുന്ന വെള്ളം പുറത്തേക്കൊഴിക്കിക്കളയാൻ നിർദേശിച്ചു. ഇതിലൂടെ കീടനാശിനികള്‍ ഉപയോഗിക്കാതെ പുഴുവിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നറിയിച്ചു. കൂടാതെ പുളി ആധിക്യവും പാടശേഖരങ്ങളിലുണ്ട്. കുമ്മായം, ഡോളമൈറ്റ് എന്നിവ ഉപയോഗിക്കാനും ഇടക്കിടക്ക്​ വെള്ളംകയറ്റി ഇറക്കാനും നിർദേശിച്ചു. പുളി കൂടുതലുള്ള പാടശേഖരങ്ങളില്‍ വളം സ്‌പ്രേയിങ്ങായി നല്‍കുന്നതും നല്ലതാണെന്നും ഇവർ അറിയിച്ചു. കീടം നിരീക്ഷണ കേന്ദ്രത്തിലെ ടി.ബി. ശ്രീനാഥ്, കെ.എന്‍. ഹരികൃഷ്ണന്‍, കുറിച്ചി കൃഷി ഓഫിസര്‍ ഡോ.എസ്. ദീപ എന്നിവരാണ് സന്ദര്‍ശിച്ചത്. -------- KTL CHR 2 Krishi കുറിച്ചിയിലെ പാടശേഖരങ്ങളില്‍ മങ്കൊമ്പ് കീട നിരീക്ഷണ ഉദ്യോഗസ്ഥർ സന്ദര്‍ശനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story