Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:43 AM IST Updated On
date_range 14 Feb 2022 5:43 AM ISTസ്നേഹവീടുകളൊരുക്കി നാലുകോടി സെന്റ് തോമസ് ഇടവക
text_fieldsbookmark_border
ചങ്ങനാശ്ശേരി: നിർധനർക്ക് ആറ് . പുതുക്കുളം വക്കച്ചൻ വിലയ്ക്ക് വാങ്ങി നൽകിയ പത്ത് സെന്റ് സ്ഥലത്താണ് ഒരു കോടി രൂപ മുടക്കിൽ എല്ലാ സൗകര്യങ്ങളോടുംകൂടിയ വീടുകൾ സജ്ജമാക്കിയത്. ഫ്ലാറ്റ് മാതൃകയിലാണ് നിർമിച്ചത്. 2016ൽ അന്നത്തെ വികാരിയായിരുന്ന ഫാ. ജോർജ് കൂടത്തിലാണ് ഭവന പദ്ധതിക്ക് തുടക്കമിട്ടത്. കുഴിമണ്ണിൽ തെക്കേൽ ജോണി കുര്യൻ സംഭാവന ചെയ്ത 20 സെന്റ് സ്ഥലത്ത് അന്ന് എട്ട് വീടുകൾ നിർമിച്ചിരുന്നു. തുടർന്ന് ഇടവക പത്ത് സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി 2017 കാലത്ത് വികാരിയായിരുന്ന ഫാ. ആന്റണി കിഴക്കേവീട്ടിലിന്റെ നേതൃത്വത്തിൽ നാലു വീടുകൾ നിർമിച്ചു നൽകി. ഇപ്പോഴത്തെ വികാരി ഫാ. സഖറിയാസ് കരുവേലിയുടെ നേതൃത്വത്തിൽ ആറു വീടുകൾക്കൂടി നിർമിച്ചതോടെ 18 കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടം സജ്ജമാക്കി നൽകി. ചൊവ്വാഴ്ച രാവിലെ 10.30ന് ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വീടുകളുടെ ആശിർവാദം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
