Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനൂതനാശയ ഉത്സവ്;...

നൂതനാശയ ഉത്സവ്; മത്സരങ്ങൾ സംഘടിപ്പിക്കുന്നു

text_fields
bookmark_border
പൊൻകുന്നം: ദേശീയ ശാസ്ത്രദിനാചരണ ഭാഗമായി കേരള കോൺഗ്രസ്-എം സംസ്കാരവേദി ഹൈസ്കൂൾ വിദ്യാർഥികൾക്ക്​ 'നൂതന ആശയ ഉത്സവ്' എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നിർമിതബുദ്ധി, കാലാവസ്ഥ വ്യതിയാനം, കാർഷിക സാങ്കേതികവിദ്യ, പകർച്ചവ്യാധി നിർമാർജനം എന്നീ വിഷയങ്ങളിലൊന്നുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ അവതരിപ്പിക്കാനും സർഗശേഷി പ്രകടമാക്കാനും ശാസ്ത്രീയപഠനരീതി അവലംബിക്കാനും വിദ്യാർഥികൾക്ക് അവസരം നൽകും. വിദ്യാർഥികളുടെ കണ്ടെത്തലുകൾ അഞ്ചുമിനിറ്റിൽ കവിയാത്ത വിഡിയോ, പവർ പോയന്റ് പ്രസന്റേഷൻ, സയൻസ് ഫിക്​ഷൻ, കോമിക്സ്, ആനിമേഷൻ, ഇൻഫോ ഗ്രാഫിക്സ് തുടങ്ങിയ രൂപങ്ങളിൽ അവതരിപ്പിക്കാം. ജില്ലയിൽനിന്നുള്ള ഏറ്റവും മികച്ച രണ്ട് അവതരണങ്ങൾ സംസ്ഥാനതല മത്സരത്തിന്​ പരിഗണിക്കും. വിജയികൾക്ക് ദേശീയ ശാസ്ത്രദിനമായ ഈ മാസം 28ന് നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡുകളും മെമെന്റോയും സർട്ടിഫിക്കറ്റുകളും നൽകും. നൂതനാശയ ഉത്സവത്തിന്റെ നടത്തിപ്പിന് സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, ജനറൽ കൺവീനർ ബാബു ടി. ജോൺ, അക്കാദമിക് കോഓഡിനേറ്റർ ഡോ. എ.ജി. മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ സമിതിയെ തെരഞ്ഞെടുത്തു. 23നകം സംസ്കാരവേദി ജില്ല പ്രസിഡന്റ് ബാബു ടി. ജോണിന്റെ പക്കൽ അവതരണങ്ങൾ ഓൺലൈനായി നൽകണമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ: 9447200569.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story