Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം നഗരത്തിൽ...

കോട്ടയം നഗരത്തിൽ ജലവിതരണം പുനരാരംഭിച്ചു

text_fields
bookmark_border
കോട്ടയം: സെൻട്രൽ ജങ്​ഷനിൽ തിരുനക്കര ഗാന്ധി സ്ക്വയറിനു സമീപം പൊട്ടിയ ജലവിതരണ പൈപ്പ്​ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഞായറാഴ്ച വൈകീട്ടുതന്നെ ജലവിതരണം പുനരാരംഭിച്ചു. മാറ്റിയിടൽ ചെലവേറിയതിനാൽ നിലവിലെ പൈപ്പിന്‍റെ ചോർച്ച അടച്ച്​ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ട്​ നാലരയോടെയാണ്​ കൽപക സൂപ്പർമാർക്കറ്റിനുസമീപം പൈപ്പ്​ പൊട്ടിയത്​. വളരെ പഴക്കമുള്ള 300 എം.എം. ആസ്​ബറ്റോസ്​ പൈപ്പാണ്​ പൊട്ടിയത്​. തുടർന്ന്​ പോസ്റ്റ്​ ഓഫിസ്​ ജങ്​ഷനിൽ വെള്ളക്കെട്ട്​ രൂപപ്പെട്ടു, ഗതാഗതം തടസ്സപ്പെട്ടു. ഇതേതുടർന്ന്​ ചാലുകുന്ന്, താഴത്തങ്ങാടി, നാഗമ്പടം, സെൻട്രൽ ജങ്​ഷൻ, ടി.ബി റോഡ്, കാരാപ്പുഴ, കഞ്ഞിക്കുഴി, മാർക്കറ്റ്​ തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതരണം പൂർണമായി മുടങ്ങിയിരുന്നു. പൈപ്പ്​ പൊട്ടിയ സ്ഥലത്ത് റോഡ്​ തകർന്നു. കലക്ടറേറ്റ്​ ടാങ്കിൽനിന്നുള്ള പ്രധാന പൈപ്പ് ലൈനാണ്​ പൊട്ടിയത്​. പടിഞ്ഞാറൻ മേഖലയിലേക്കുള്ള ​വെള്ളമെത്തിക്കാനുള്ള വാൽവ്​ അടുത്തിടെ മാറ്റിസ്ഥാപിച്ചിരുന്നതിനാൽ അവിടെ കുടിവെള്ളം മുടങ്ങിയില്ല. തകര്‍ന്ന റോഡ് താൽക്കാലികമായി മണ്ണിട്ടുമൂടി. വൈകാതെ ഇവിടം കോണ്‍ക്രീറ്റ് ചെയ്യുമെന്ന്​ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. -----------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story