Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:42 AM IST Updated On
date_range 14 Feb 2022 5:42 AM ISTസംരക്ഷണഭിത്തിയില്ലാതെ ചെമ്മട്ടപ്പാറ അപകടവളവ്
text_fieldsbookmark_border
മറ്റക്കര: ബി.എം ബി.സി നിലവാരത്തിൽ മറ്റക്കര-കുമ്മണ്ണൂർ റോഡ് പണി പൂർത്തിയാകുമ്പോഴും മതിയായ സംരക്ഷണ ഭിത്തിയില്ലാതെ ചെമ്മട്ടപ്പാറ വളവ് ഉൾപ്പെടുന്ന ഭാഗം. പന്നഗം തോടിനോടുചേർന്ന ഉയരംകൂടിയ ഭാഗമാണിത്. കാഴ്ച മറയുന്ന വളവോടുകൂടിയ റോഡിന്‍റെ ഈ ഭാഗത്ത് ഒരുവശം ആഴമേറിയ പ്രദേശമാണ്. റോഡ് പുതുക്കിപ്പണിതപ്പോൾ ഇവിടെ സംരക്ഷണഭിത്തി പ്രതീക്ഷിച്ചതാണ്. വളവിനോട് ചേർന്ന ഈ ഭാഗത്ത് ഏകദേശം നൂറുമീറ്റർ നീളത്തിൽ റോഡിന്‍റെ വശം കെട്ടി സംരക്ഷണഭിത്തി പണിയേണ്ടതായിരുന്നു. എന്നാൽ, റോഡിലെ മറ്റ് പല ഭാഗത്തും സംരക്ഷണഭിത്തി പണി പൂർത്തീകരിച്ചപ്പോഴും ഇവിടം മാത്രം ഒഴിവാക്കി. ------- KTL KUMMANNUR ROAD- മറ്റക്കര-കുമ്മണ്ണൂർ റോഡിൽ സംരക്ഷണ ഭിത്തിയില്ലാത്ത ചെമ്മട്ടപ്പാറ വളവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story