Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രെയിൻ ഗതാഗതം...

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

text_fields
bookmark_border
കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണതിനെതുടർന്ന്​ നിലച്ച ഒരുവരി ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച പുലർച്ച 2.40ഓടെയാണ്​ ജോലികൾ പൂർത്തീകരിച്ച്​ ട്രെയിൻ കടത്തിവിട്ടത്​. ​വൈദ്യുതി ലൈനിനൊപ്പം ഹൈടെൻഷൻ ലൈനിലെ അഞ്ച്​ ക്രോസ് ബാറുകളും തകർന്നിരുന്നു. ഇതും പുനഃസ്ഥാപിച്ചു. കോട്ടയം-എറണാകുളം പാതയിൽ കോതനല്ലൂർ റെയിൽവേ ഗേറ്റിനു സമീപത്തായി ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. കേരള എക്സ്​പ്രസിന് മുകളിലേക്കാണ് ട്രാക്കിനു മുകളിലൂടെയുള്ള വൈദ്യുതി ലൈൻ പൊട്ടിവീണത്. ലൈൻ പൊട്ടിയതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ട്രെയിൻ നിശ്ചലമാകുകയുമായിരുന്നു. പിന്നീട്​ എറണാകുളത്തുനിന്ന്​ ഡീസൽ എൻജിനെത്തിച്ച്​ ട്രെയിൻ കടത്തിവിടുകയായിരുന്നു. ട്രെയിന്‍റെ ഇലക്ട്രിക്കൽ എൻജിനിലേക്ക്​ ​വൈദ്യുതി കൊടുക്കുന്ന 25 കെ.വി ട്രാക്ഷൻ വയറുകൾക്ക് തകരാർ സംഭവിച്ചതാണ് ലൈൻ പൊട്ടാൻ കാരണമെന്ന്​ റെയിൽവേ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story