Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ വീടിനുമുകളിലേക്ക്​ പതിച്ചു; ഒരാൾ മരിച്ചു

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ വീടിനുമുകളിലേക്ക്​ പതിച്ചു; ഒരാൾ മരിച്ചു
cancel
കോരുത്തോട്: കോസടിയിൽ നിയന്ത്രണംവിട്ട കാർ വീടിനുമുകളിലേക്ക്​ പതിച്ചു. കാറോടിച്ചിരുന്ന കോരുത്തോട് കൊച്ചുതെക്കേൽ ജോജി സെബാസ്റ്റ്യൻ (47) മരിച്ചു. കോരുത്തോട്-മുണ്ടക്കയം പാതയിൽ കോരുത്തോട് ഷാപ്പുപടിയിൽ ഞായറാഴ്ച വൈകീട്ട്​ മൂന്നോടെയായിരുന്നു അപകടം. കോരുത്തോട് പള്ളിപ്പടി സെന്‍റ്​ ജോർജ് ബേക്കറി ഉടമയായിരുന്നു ജോജി. ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണ്​ തകർത്തശേഷം സമീപത്തെ വീടിനുമുകളിലേക്ക്​ പതിക്കുകയായിരുന്നു. റോഡിൽനിന്ന് താഴ്ചയിൽ സ്ഥിതിചെയ്യുന്ന പൂപ്പാറ ജോയിയുടെ വീടിന് മുകളിലേക്കാണ്​ കാർ വീണത്​. വൻ ശബ്ദത്തോടെയാണ് കാർ വീടിന് മുകളിലേക്ക് ഇടിച്ചിറങ്ങിയത്​. വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ജോജിയെ ഉടൻ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റീന (കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂൾ അധ്യാപിക). മക്കൾ: ഹന്ന, ആൻജലിക്. KTG w BL Car Accident death Koruthode പടം KTG ACCIDENT KORUTHODE കോസടിയിൽ നിയന്ത്രണംവിട്ട കാർ വീടിനുമുകളിലേക്ക്​ പതിച്ചപ്പോൾ (പടം FTPയിൽ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story