Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണർകാട് രണ്ടിടത്ത്​...

മണർകാട് രണ്ടിടത്ത്​ വാഹനാപകടം: രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
മണർകാട്: നിയന്ത്രണംവിട്ട സ്കൂട്ടർ ആശുപത്രി മതിലിലേക്ക് ഇടിച്ചുകയറി യുവാവിന് പരിക്ക്. തൂത്തുട്ടി സ്വദേശി അഖിലിനാണ് (24) പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മണർകാട് സെന്‍റ്​ മേരീസ് ആശുപത്രിയുടെ മതിലിലേക്കാണ് സ്കൂട്ടർ ഇടിച്ചുകയറിയത്. പരിക്കേറ്റ യുവാവിനെ ഇതേ ആശുപത്രിയുടെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി. മണർകാട് പൊലീസ് നടപടി സ്വീകരിച്ചു. മണർകാട്: കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെ മണർകാട് കവലയിൽ ബൈപാസ് തിരിയുന്നിടത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരനെ സ്ഥലത്തെത്തിയ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story