Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:42 AM IST Updated On
date_range 13 Feb 2022 5:42 AM ISTഇരുപത്തിയാറാം മൈൽ പാലം തിങ്കളാഴ്ച തുറക്കും
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച് തകരാറിലായ കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാന പാതയിലെ ഇരുപത്തിയാറാം മൈൽ ജങ്ഷനിലെ പാലം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് തിങ്കളാഴ്ച രാവിലെ 9.30ന് തുറന്നു കൊടുക്കും. ഗവ. ചീഫ് വി.എൻ. ജയരാജ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിക്കും. പാലം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ചെറുവാഹനങ്ങൾക്ക് മാത്രമായിരുന്നു ഇതുവഴി ഗതാഗതം അനുവദിച്ചിരുന്നത്. പാലം പുനരുദ്ധരിക്കുന്നതിനുവേണ്ടി അടിയന്തരമായി 19.60 ലക്ഷം രൂപ അനുവദിച്ച് യുദ്ധകാലടിസ്ഥാനത്തിൽ പുനരുദ്ധാരണം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നിർമാണം നടത്തുകയായിരുന്നു. പുതിയ പാലം നിർമിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ടും രണ്ടേമുക്കാൽ കോടി അടങ്കൽ തുകയുള്ള എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. സമീപഭാവിയിൽ തന്നെ പുതിയ പാലം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story