Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഹനങ്ങൾ...

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
ചിങ്ങവനം: എം.സി റോഡിൽ സിമന്‍റ്​ കവലയിൽ അഞ്ച്​ . ശനിയാഴ്ച വൈകീട്ട് 8.30ഓടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്ന്​ ചങ്ങനാശ്ശേരി ഭാഗത്തേക്ക്​ പോയ വാഹനങ്ങളാണ് ഇടിച്ചത്. സിമന്‍റ്​ കവല ഭാഗത്ത് ഹോട്ടലിൽനിന്ന്​ പുറത്തേക്ക്​ കാർ ഇറങ്ങുന്നതുകണ്ട്​ കോട്ടയം ഭാഗത്തുനിന്ന്​ വന്ന കാർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേക്ക്​ ഒതുക്കിയ മിനിലോറിയിലും ഇതിനുപിന്നാലെ ബൈക്കിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് റോഡിൽ ഇരുവശത്തും ഗതാഗതം തടസ്സപ്പെട്ടു. ചിങ്ങവനം പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story