Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:32 AM IST Updated On
date_range 13 Feb 2022 5:32 AM ISTആശ ഭവൻ അന്തേവാസികൾക്കൊപ്പം കാതോലിക്ക ബാവയുടെ ജന്മദിനാഘോഷം
text_fieldsbookmark_border
ഓതറ (തിരുവല്ല): ആശ ഭവൻ അന്തേവാസികൾക്കൊപ്പം ജന്മദിനം ആഘോഷിച്ച് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ബാവക്ക് ആശംസയുമായി ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്തയും ആശ ഭവനിലെത്തി. 73ാം ജന്മദിനം ആഘോഷിക്കുന്ന ബാവയെ തിരുവല്ല ഓതറ കോഴിമല സെന്‍റ് മേരീസ് കോണ്‍വെന്‍റിന്‍റെ നേതൃത്വത്തിലുള്ള ആശഭവൻ അധികൃതർ ബാന്റ്മേളത്തിന്റെ അകമ്പടിയോടെയാണ് വരവേറ്റത്. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സോഫിയ, ആശ ഭവന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഏലിസബത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മാര്‍ത്തോമ മെത്രാപ്പോലീത്തക്കൊപ്പം ചേർന്ന് ബാവ ആശ ഭവൻ അങ്കണത്തില്‍ ഒലിവ് തൈ നട്ടു. ആശഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം ചേര്‍ന്ന് കേക്ക് മുറിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. രാവിലെ പരുമല പള്ളിയില്‍ നടന്ന കുര്‍ബാനക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയും ജന്മദിനസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തശേഷം 12.30നാണ് ബാവ ഓതറയില്‍ എത്തിയത്. മെത്രാപ്പോലീത്തമാരായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കെ.വി. പോള്‍ റമ്പാന്‍, ജോസഫ് എം. പുതുശ്ശേരി എന്നിവരും പങ്കെടുത്തു. പടം KTG BAVA BIRTHDAY ആശ ഭവനില്‍ നടന്ന ജന്മദിനാഘോഷത്തിൽ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കേക്ക് മുറിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story