Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:32 AM IST Updated On
date_range 13 Feb 2022 5:32 AM ISTകുംഭമാസപൂജ; ശബരിമലയിൽ നട തുറന്നു
text_fieldsbookmark_border
ശബരിമല: കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എം.എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന്, മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചശേഷം പതിനെട്ടാംപടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകർന്നു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 7.30ന് ഹരിവരാസനം പാടി തിരുനട അടച്ചു. കുംഭം ഒന്നായ ഞായറാഴ്ച പുലര്‍ച്ച അഞ്ചിന് ക്ഷേത്രനട തുറക്കും. ശേഷം നിര്‍മാല്യദര്‍ശനവും പതിവ് അഭിഷേകവും നടക്കും. പുലര്‍ച്ച മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.17 വരെയുള്ള അഞ്ചുദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ചിത്രം PTG SABARI 25 കുംഭമാസപൂജകള്‍ക്കായി ശബരിമലയിൽ മേല്‍ശാന്തി എം.എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറക്കുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സമീപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story