Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:41 AM IST Updated On
date_range 12 Feb 2022 5:41 AM ISTഗവ. ആശുപത്രിക്ക് മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ച് ഓട
text_fieldsbookmark_border
ഏറ്റുമാനൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അതിരമ്പുഴ ഗവ. ആശുപത്രിയുടെ പ്രവേശനകവാടത്തിലുള്ള തടസ്സം എത്രയും വേഗം ഒഴിവാക്കി രോഗികൾക്ക് ആശുപത്രിയിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ കെ.എസ്.ടി.പി അസി. എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യപ്പെട്ടു. നിർമാണം നടക്കുന്ന റോഡിന്‍റെ പലഭാഗങ്ങളിൽ പോക്കറ്റ് റോഡുകളിലേക്കും വീടുകളിലേക്കും കടക്കുന്നതിനും തടസ്സങ്ങളുണ്ട്. ഇതിനും അടിയന്തരമായി പരിഹാരം കാണണമെന്ന് ജയിംസ് കുര്യൻ ആവശ്യപ്പെട്ടു. ഫോട്ടോ: അതിരമ്പുഴ ഗവ. ആശുപത്രിയുടെ പ്രവേശനകവാടത്തിനു മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ച് നിർമിച്ച ഓട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
