Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസോഷ്യല്‍ ഫോറസ്ട്രി...

സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറി ആരംഭിച്ചു

text_fields
bookmark_border
കോട്ടയം: പരിസ്ഥിതി ദിനത്തിൽ കോരുത്തോട് പ്രദേശത്ത് നടുന്നതിനുള്ള തൈകൾ പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതിന് കോരുത്തോട് പഞ്ചായത്തില്‍ . കോരുത്തോട്ടില്‍ കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി കോരുത്തോട് ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതി, വനംവകുപ്പ് എന്നിവ ചേർന്ന് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നഴ്‌സറി ഒരുക്കിയിരിക്കുന്നത്. വാക, കൊന്ന, നെല്ലി, മഹാഗണി തുടങ്ങിയവയുടെ 5000 തൈകൾ ഉൽപാദിപ്പിച്ച്​ ജൂൺ അഞ്ചിന് വിതരണം ചെയ്യുന്നതിനായി സജ്ജമാക്കും. നഴ്‌സറിയുടെ പ്രവർത്തനോദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. സാജന്‍ കുന്നത്ത് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സന്ധ്യ വിനോദ് അധ്യക്ഷയായി. വൈസ് പ്രസിഡന്‍റ്​ സി.സി. തോമസ്, സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻമാരായ ശ്രീജ ഷൈന്‍, ജാന്‍സി സാബു, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ഇന്‍ചാര്‍ജ് കെ.എ. നാസര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. KTL Nursery കോരുത്തോട് പഞ്ചായത്തിൽ ആരംഭിച്ച സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറി ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. സാജന്‍ കുന്നത്ത് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story