Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:33 AM IST Updated On
date_range 12 Feb 2022 5:33 AM ISTഹിജാബ് ചർച്ചയാക്കുന്നതിനുപിന്നിൽ ദുഷ്ടലാക്ക് -കെ. സുരേന്ദ്രൻ
text_fieldsbookmark_border
കോട്ടയം: കർണാടകയിലെ ശിരോവസ്ത്രവിഷയം കേരളത്തിൽ ചർച്ചയാക്കുന്നതിനുപിന്നിൽ ദുഷ്ടലാക്കാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ഒരുവിഭാഗത്തിന്‍റെ വോട്ട് ലക്ഷ്യമിട്ടാണ് നീക്കം. സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റിൽ മതപരമായ വേഷം വേണ്ടെന്ന് പിണറായി വിജയൻ ഉത്തരവിറക്കിയപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾ ബഹളം സൃഷ്ടിക്കുന്നത്. ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിനും അവരുടേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. അത് പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് കേരളത്തെ അധിക്ഷേപിച്ചെന്ന് പ്രചരിപ്പിച്ച് ഭരണവീഴ്ചകളിൽനിന്ന് ഒളിച്ചോടാനാണ് പിണറായിയുടെ ശ്രമം. സർക്കാറിന്‍റെ ഭരണവീഴ്ചയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പിണറായിക്ക് പാദസേവ ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണറുടെ നിലപാടുകളിൽ പ്രതികരണത്തിനില്ല. ലോക്പാൽ ഓർഡിനൻസിന് ബി.ജെ.പി എതിരാണ്. മീഡിയവൺ ചാനൽ നിരോധനത്തിന്‍റെ കാരണങ്ങൾ കോടതിയിൽ മുദ്രവെച്ച കവറിലാണ് നൽകിയിരിക്കുന്നത്. അത് എന്താണെന്ന് അറിയില്ല. നടപടികൾ വരുമെന്ന് വാർത്തകൾ നൽകുംമുമ്പ് ആലോചിക്കണമായിരുന്നെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story