Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓഫ്​റോഡ്​ റൈഡർ ജവീൻ...

ഓഫ്​റോഡ്​ റൈഡർ ജവീൻ ബൈക്കപകടത്തിൽ മരിച്ചു

text_fields
bookmark_border
കോട്ടയം: ബൈക്ക് നിയന്ത്രണംവിട്ട്​ മറിഞ്ഞ്​ റാലി താരവും ഓഫ്​റോഡ്​ റൈഡറും റോയൽ എൻഫീൽഡ് ആദ്യകാല ഡീലറുമായ ചാലുകുന്ന് മണപ്പുറത്ത് ജവീൻ മാത്യു (52) മരിച്ചു. കോട്ടയം ജവീൻസ്​ റോയൽ എൻഫീൽഡ് ഷോറും ഉടമയായ ജവീൻ മാത്യു, ദുര്‍ഘടം പിടിച്ച റാലികളിലൊന്നായ റെയ്ഡ് ഡി ഹിമാലയത്തിന്‍റെ ഇരുചക്രവാഹന വിഭാഗത്തിൽ പങ്കെടുത്തിട്ടുണ്ട്​. ഇതിൽ പ​​ങ്കെടുത്ത ആദ്യത്തെ മലയാളിയും ജവീനാണ്​. കോട്ടയം നഗരസഭ മുൻ കൗൺസിലറുമായിരുന്നു. വ്യാഴാഴ്ച രാത്രി 11.30നുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ജവീൻ​ സഞ്ചരിച്ചിരുന്ന ബുള്ളറ്റ്​ കോട്ടയം യൂനിയൻ ക്ലബിനു സമീപം റോഡിൽ തെന്നിമറിയുകയായിരുന്നെന്ന് പൊലീസ്​ പറഞ്ഞു. ഉടൻ നാട്ടുകാർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോട്ടയം ജീപ്പേഴ്സ്​ ക്ലബ് മുൻ സെക്രട്ടറിയും സി.എസ്.​ഐ സഭ കൗൺസിൽ അംഗവുമായിരുന്നു. ബുള്ളറ്റിൽ നിരവധി പര്യടനങ്ങളും നടത്തിയിട്ടുണ്ട്​. ഭാര്യ: അനു ജവീൻ. മക്കൾ: കർമ, കാമറിൻ, കേരൾ. സംസ്​കാരം ഞായറാഴ്ച ചാലുകുന്ന്​ സി.എസ്​.ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. പടം KTD JAVINS MATHEW 52 KTM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story