Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:47 AM IST Updated On
date_range 11 Feb 2022 5:47 AM ISTകഞ്ചാവ് വിൽപന: മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
ഈരാറ്റുപേട്ട: ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തിയ മൂന്നുപേർ പിടിയിൽ. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങൻപറമ്പിൽ ആസിഫ് അൻസാരി (26), ഇളപ്പുങ്കൽ ഭാഗത്ത് പേഴുംകാട്ടിൽ ആഷിക് പി. ഇബ്രാഹിം (26), അരുവിത്തുറ ഭാഗത്ത് തട്ടാംപറമ്പിൽ തൻസീം കബീർ (21) എന്നിവരെയാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കളത്തൂക്കടവ് ഭാഗത്ത് വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിൽ കഞ്ചാവുമായി വന്ന ആസിഫിനെ പിടികൂടി നടത്തിയ പരിശോധനയിൽ 18.25 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിക്കിനെയും തൻസീമിനെയും പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കിൽനിന്ന് 24.10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ടസ്റ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു. KTL KANJA PRATHIKAL പിടിയിലായ പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story