Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:46 AM IST Updated On
date_range 11 Feb 2022 5:46 AM ISTറെയില്‍വേയെ വില്‍ക്കുന്നു -വി.ജെ. ലാലി
text_fieldsbookmark_border
ചങ്ങനാശ്ശേരി: മുതിര്‍ന്ന പൗരന്മാര്‍ക്കും പാവപ്പെട്ടവര്‍ക്കും അടക്കം 37 വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയത് റെയില്‍വേയെ സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കാനുള്ള അടവുനയത്തിന്‍റെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ആരോപിച്ചു. മുതിര്‍ന്ന പൗരന്മാരടക്കം 37 വിഭാഗം ആളുകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ നല്‍കിവന്ന ആനുകൂല്യങ്ങൾ നിര്‍ത്തലാക്കിയതിനെതിരെ ചങ്ങനാശ്ശേരിയിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങളും സൗകര്യങ്ങളും 'വെടക്കാക്കി തനിക്കാക്കുന്ന' സമീപനമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‍റേത്. അംബാനിക്ക് തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും നല്‍കിയതുപോലെ റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നിലവിലെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടിയെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കണ്‍വീനര്‍ ചെറിയാന്‍ ചാക്കോയുടെ അധ്യക്ഷതയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കുഞ്ഞുമോന്‍ തൂമ്പുങ്കല്‍, ഹലീല്‍ റഹ്മാന്‍, ബാബു കുട്ടന്‍ചിറ, സമരസമിതി കണ്‍വീനര്‍ എന്‍. ഹബീബ്, സെക്രട്ടറി ലാലി ഇളപ്പുങ്കല്‍, വൈസ് ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി, ജോയന്‍റ് സെക്രട്ടറി ജോസുകുട്ടി നെടുമുടി, ട്രഷറര്‍ പി.എസ്. ഷാജുദ്ദീന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആഷിഖ് മണിയംകുളം, ജയിംസ് കലാവടക്കന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആന്‍റണി തോമസ് മലയില്‍, തോമസുകുട്ടി മണകുന്നേല്‍, പ്രഫ. ആനന്ദക്കുട്ടന്‍, ടിജോ കരിക്കണ്ടം, സി.എന്‍. തോമസുകുട്ടി, എം.എസ്. നൗഷാദ്, എന്‍. ബാലകൃഷ്ണന്‍, കെ. ലക്ഷ്മണന്‍, ഷാജി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story