Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാഭ്യാസ മേഖലയെ...

വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ സാധിച്ചു - മുഖ്യമന്ത്രി

text_fields
bookmark_border
കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നടത്തിയ ഊർജിത പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മണര്‍കാട് ഗവ. എല്‍.പി സ്‌കൂള്‍, വെള്ളാവൂര്‍ പഞ്ചായത്തിലെ താഴത്തുവടകര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ ഉള്‍പ്പെടെ 13 ജില്ലകളിലെ 53 ഹൈടെക് സ്‌കൂള്‍ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ മുഖേന നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയിൽ വിദ്യാഭ്യാസരംഗത്ത് നേരിട്ട പ്രതിസന്ധിയെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പഠനരീതിയിലൂടെ മറികടന്ന് കേരളം രാജ്യത്തിന് മാതൃകയായി. ഇതിനെ തുടർന്ന് 9.34 ലക്ഷം കുട്ടികൾ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അധികമായെത്തി. എല്ലാ സ്കൂളുകളും മികവിന്‍റെ കേന്ദ്രങ്ങളാക്കും -ചീഫ് വിപ് കോട്ടയം: വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തു നടന്നുവരുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളെയും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഗവ. ചീഫ് വിപ്പ്​ ഡോ. എൻ. ജയരാജ്. താഴത്തുവടകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ മന്ദിരത്തിന്‍റെ ശിലാഫലക അനാച്ഛാദനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി.എസ്. ശ്രീജിത്, വിദ്യാകിരണം ജില്ല കോഓഡിനേറ്റർ കെ.ജെ. പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിൽ അത്ഭുതകരമായ മാറ്റം -വി.എന്‍. വാസവന്‍ കോട്ടയം: കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരുകോടി വിനിയോഗിച്ച് മണര്‍കാട് ജി.എല്‍.പി സ്‌കൂളിന് നിർമിച്ച ഇരുനിലകെട്ടിടത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്​കൂളിൽ നടന്ന പൊതുസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി എം.എല്‍.എ ഓണ്‍ലൈൻ മുഖേന ചടങ്ങിൽ സംബന്ധിച്ചു. മണര്‍കാട് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. ബിജു അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story