Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:46 AM IST Updated On
date_range 11 Feb 2022 5:46 AM ISTകല്ലറ വടക്കേ കാളകെട്ടി പാടശേഖരത്തില്‍ മികച്ച വിളവ്
text_fieldsbookmark_border
കോട്ടയം: കല്ലറ വടക്കേ കാളകെട്ടി പാടശേഖരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള നെൽകൃഷിയിൽ മികച്ച വിളവ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്. 32 വര്‍ഷമായി തരിശുകിടന്ന പാടശേഖരത്തില്‍ ശ്രീലക്ഷ്മി കുടുംബശ്രീ ഗ്രൂപ്പില്‍പെട്ട 12 വനിത കര്‍ഷകർ ചേർന്ന് കൃഷി ആരംഭിച്ചത് 2019 മുതലാണ്. കൃഷിവകുപ്പിന്‍റെ തരിശുനില നെല്‍കൃഷി വികസനപദ്ധതിയുടെ ഭാഗമായാണ് തുടക്കം. ഒരുവര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് പാടശേഖരം കൃഷിയോഗ്യമായത്. 2018ലെ വെള്ളപ്പൊക്കത്തിൽ നാശം സംഭവിച്ച പാടശേഖരത്തിലെ ബണ്ടുകള്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് അനുവദിച്ച് തുക വിനിയോഗിച്ച് നവീകരിച്ചിരുന്നു. വിളവെടുപ്പ് മഹോത്സവം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ച കൃഷിഓഫിസര്‍ ജോസഫ് ജെഫ്രിയെ ആദരിച്ചു. വികസനകാര്യ സമിതി ചെയര്‍മാന്‍ വി.കെ. ശശികുമാര്‍, പഞ്ചായത്ത് അംഗം അമ്പിളി ബിനീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ നിഷ ദിലീപ്, ഉഷ ബാബു, പാടശേഖരസമിതി സെക്രട്ടറി രാജി, കര്‍ഷകരായ പ്രകാശന്‍ മരുത്താംതറ, വ്യാസന്‍ മരുത്താംതറ എന്നിവര്‍ പങ്കെടുത്തു. KTL Kallara കല്ലറ വടക്കേ കാളകെട്ടി പാടശേഖരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണി തോട്ടുങ്കല്‍ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story