Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:45 AM IST Updated On
date_range 11 Feb 2022 5:45 AM ISTവൈദ്യുതി മുടക്കം പരിഹരിക്കണം
text_fieldsbookmark_border
പൊൻകുന്നം: ടൗണിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം ജനത്തെ വലക്കുന്നു. വിവിധ സർക്കാർ ഓഫിസുകളിൽ സർട്ടിഫിക്കറ്റുകൾക്ക് എത്തുന്നവർ വൈദ്യുതി ഇല്ലാത്തതിനാൽ അവ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയിലാണ്. അതേപോലെ വ്യാപാര സ്ഥാപനങ്ങളെയും വൈദ്യുതി മുടക്കം സാരമായി ബാധിച്ചു. പ്രശ്നത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികളിലേക്ക് നീങ്ങുമെന്നും നേതാക്കൾ അറിയിച്ചു. ജയകുമാർ കുറിഞ്ഞിയിൽ, സി.ജി. രാജൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, സനോജ് പനക്കൽ, മാത്യു പുന്നത്താനം, ടി.കെ. ബാബുരാജ്, സേവ്യർ മൂലകുന്ന്, ആസാദ് എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story