Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവടവാതൂർ ഡമ്പിങ് യാർഡിൽ...

വടവാതൂർ ഡമ്പിങ് യാർഡിൽ വൻ തീപിടിത്തം

text_fields
bookmark_border
കോട്ടയം: നഗരസഭയുടെ . യാർഡിൽ കൂട്ടിയിട്ടിരുന്ന പഴയ മാലിന്യത്തിനാണ് വ്യാഴാഴ്ച ഉച്ചയോടെ തീ പിടിച്ചത്. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോട്ടയം യൂനിറ്റിൽനിന്ന്​ നാല് അഗ്​നി രക്ഷാസേന വാഹനങ്ങളും പാമ്പാടി യൂനിറ്റിൽനിന്ന്​ ഒരു വാഹനവും സ്ഥലത്തെത്തി. ഒരു മാസത്തിനിടെ നാലാം തവണയാണ് വടവാതൂർ ഡമ്പിങ്​ യാർഡിൽ തീപിടിത്തം ഉണ്ടാകുന്നത്. സ്​റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിൽ ബി. സുനിൽകുമാർ, കെ.ടി. സലി, ജോട്ടി ജോസഫ് , കെ.എൻ. സുരേഷ് , എസ്. അനിൽകുമാർ, പ്രിയദർശൻ, അഭിലാഷ് ചന്ദ്രൻ, വിവേക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എം.സി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു കോട്ടയം: നായ റോഡിന് കുറുകെ ചാടിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. എം.സി റോഡില്‍ മണിപ്പുഴയില്‍ വ്യാഴാഴ്ച 4.30 നാണ് സംഭവം. പാലുമായി പോയ വാനിന് മുന്നിലേക്ക് നായ​ അപ്രതീക്ഷിതമായി ചാടുകയായിരുന്നു. ഇതേ തുടര്‍ന്ന് വാന്‍ പെട്ടന്ന് ബ്രേക്ക് ചെയ്തു. തുടര്‍ന്ന് പിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ബസും കാറും വാനിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ചില്ല് തകര്‍ന്നു. കാറിന്‍റെ മുന്‍ഭാഗത്തിന്​ കേടുപാടുകളുണ്ടായി. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story