Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:44 AM IST Updated On
date_range 11 Feb 2022 5:44 AM ISTഎ.സിക്ക് വിപണിയിൽ ചൂടൻ വിൽപന
text_fieldsbookmark_border
-പാക്കേജ്-- കോട്ടയം: ചൂടേറിയതോടെ എ.സി വിപണിയിൽ ഉണർവ്. കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ട് സീസണിലും കച്ചവടം കുറവായിരുന്നെങ്കിലും ഇത്തവണ ജനുവരി മുതൽ എ.സി വിൽപന സജീവമായിട്ടുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് എ.സി വിപണി സാധാരണ സജീവമാകുന്നതെങ്കിലും ഇത്തവണ നേരത്തേ അന്വേഷണങ്ങളും വിൽപനയും ആരംഭിച്ചു. ഒരു ടണിന്‍റെ എ.സിയാണ് കൂടുതൽ വിറ്റുപോകുന്നത്. ഒന്നര ടണ്ണിനും ആവശ്യക്കാരുണ്ട്. വൈദ്യൂതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിങുകൾ അനുസരിച്ചാണ് വിൽപന. കുറവ് വൈദ്യൂതി ഉപയോഗിക്കുന്നതിനാണ് കൂടുതൽ ആവശ്യക്കാർ. 23,000 രൂപ മുതലാണ് എ.സികളുടെ വില ആരംഭിക്കുന്നത്. ഗാരന്‍റി, വാറന്‍റി, സർവിസ്, ബ്രാൻഡ് മൂല്യം തുടങ്ങിയവയാണ് വില നിശ്ചയിക്കുന്നത്. വൈഫൈ മോഡലുകളും വിപണിയിലുണ്ട്. ഇന്‍റർനെറ്റ് വഴി എ.സികളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്നതാണ് വൈഫൈ മോഡലുകളുടെ ഗുണം. മൊബൈൽ വഴി എവിടെയിരുന്നും വീട്ടിലെ എ.സി ഓണാക്കാം. വീട്ടിലെത്തുമ്പോഴേക്കും മുറി ആവശ്യത്തിന് തണുപ്പിലെത്തിയിരിക്കും. തുടക്കകാലത്ത് വൈഫൈ മോഡലുകൾക്ക് വൻ വിലയായിരുന്നു. എന്നാലിപ്പോൾ ഇതിൽ വലിയതോതിൽ കുറവുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story