Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:41 AM IST Updated On
date_range 11 Feb 2022 5:41 AM ISTനാടുകടത്തപ്പെട്ട ഗുണ്ട വീണ്ടും ജയിലിലായി
text_fieldsbookmark_border
കട്ടപ്പന: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ഗുണ്ട മൊഴയൻ കുഞ്ഞുമോൻ നാട്ടിലെത്തിയതിനെത്തുടർന്ന് ആന്‍റി ഗുണ്ട സ്ക്വാഡ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കട്ടപ്പന തെക്കേമുറിയിൽ കുഞ്ഞുമോനാണ് (40) അറസ്റ്റിലായത്. 2013 മുതൽ 25 കേസിൽ പ്രതിയാണ്. എറണാകുളം റേഞ്ച് ഐ.ജിയുടെ ഉത്തരവ് പ്രകാരം കുഞ്ഞുമോൻ ഇടുക്കി ജില്ലയിൽ എത്തുന്നത് വിലക്കിയിരുന്നു. രഹസ്യ വിവരത്തെതുടർന്ന് ബുധനാഴ്ച രാത്രി കട്ടപ്പനയിലെ ബാർ ഹോട്ടൽ പരിസരത്തുനിന്ന് കട്ടപ്പന സി.ഐ വിശാൽ ജോൺസൺ, എസ്.ഐ ദിലീപ് കുമാർ, ആന്‍റി ഗുണ്ട സ്ക്വാഡ് അംഗങ്ങളായ അഭിലാഷ്, അരുൺ കുമാർ, നിധിൻ ദിവാകരൻ, റസിയ എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. ജില്ലയിലെ ഗുണ്ട ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളയാളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോട്ടോ. കുഞ്ഞുമോൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
