Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഞ്ഞനിക്കര പെരുന്നാൾ...

മഞ്ഞനിക്കര പെരുന്നാൾ ഇന്നും നാളെയും

text_fields
bookmark_border
പത്തനംതിട്ട: മഞ്ഞനിക്കര മാർ ഇഗ്​നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ 90ാമത് ദുക്​റോന പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വിവിധ സ്ഥലങ്ങളിൽനിന്ന്​ തീർഥാടകർ കാൽനടയായി കബറിങ്കൽ എത്തി തുടങ്ങി . വ്യാഴാഴ്ച കാതോലിക്ക ബാവ ബസേലിയസ് തോമസ് പ്രഥമൻ കബറിങ്കൽ പ്രാർഥന നടത്തി. വടക്കൻ മേഖലയിൽനിന്ന്​ കാൽനടയായി പാരമ്പര്യ ആചാരപ്രകാരം ചെറിയ സംഘമായി തീർഥാടകർ എത്തുന്നുണ്ട് . കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. രഥയാത്രകൾ ഉണ്ടാകില്ല, പൊതുസമ്മേളനവും ഇല്ല. വെള്ളിയാഴ്ച രാവിലെ അഞ്ചിന്​ പ്രഭാത പ്രാർഥനയും തുടർന്ന് കുർബാനയും നടക്കും. വൈകീട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയും തുടർന്ന് സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണവും നടത്തും. ശനിയാഴ്ച രാവിലെ മൂന്നിന്​ മഞ്ഞനിക്കര മാർ സ്​തെഫാനോസ് കത്തീഡ്രലിൽ മാർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാനയും ദയറ കത്തീഡ്രലിൽ 5.45ന് മൂന്നിൻമേൽ കുർബാനയും നടക്കും. 8.30നു ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കർമികത്വത്തിൽ കുർബാന നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story