Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരവീന്ദ്രൻ പട്ടയം...

രവീന്ദ്രൻ പട്ടയം റദ്ദാക്കൽ; നടപടികൾ സങ്കീർണം; ഒരുക്കുന്നത്​ വൻ സന്നാഹം

text_fields
bookmark_border
തൊടുപുഴ: ദേവികുളം താലൂക്കിൽ 24 വർഷം മുമ്പ്​ വിതരണം ചെയ്ത രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി അർഹരായവർക്ക്​ പുതിയത്​ അനുവദിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീക്കി റവന്യൂ വകുപ്പ്​. നടപടികൾക്ക്​ നേതൃത്വം നൽകാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തുകയും 41 അംഗ റവന്യൂ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്​. പ്രത്യേക സംഘം ചുമതലയേൽക്കുന്നതോടെ നടപടികൾ വേഗത്തിലാകും. എന്നാൽ, സർക്കാർ അനുവദിച്ച 45 ദിവസത്തിനകം സങ്കീർണമായ പട്ടയ നടപടികൾ പൂർത്തിയാക്കാനാകുമോ എന്ന്​ സംശയം വിവിധ കോണുകളിൽനിന്ന്​ ഉയർന്നിട്ടുണ്ട്​. ഇടുക്കിയിലേക്ക്​ നിയോഗിച്ച പ്രത്യേക റവന്യൂ സംഘത്തിൽ കൊല്ലം ഒഴികെ 13 ജില്ലകളിൽനിന്നുമുള്ള ഉദ്യോഗസ്ഥരുണ്ട്​. 13 ജൂനിയർ സൂപ്രണ്ട്​, ഡെപ്യൂട്ടി തഹസിൽദാർമാർ, 13 റവന്യൂ ഇൻസ്​പെക്ടർ, വില്ലേജ്​ ഓഫിസർമാർ, 15 സീനിയർ ക്ലർക്ക്​, ക്ലർക്കുമാർ എന്നിവർ​ സംഘത്തിലുണ്ട്​. ഭൂപതിവ്​, പട്ടയ നടപടികളിൽ പരിചയമുള്ളവരെയാണ്​ സംഘത്തിലേക്ക്​ തെരഞ്ഞെടുത്തിട്ടുള്ളത്​. ഇടുക്കി കലക്​ടറേറ്റും ദേവികുളം താലൂക്ക്​ ഓഫിസും കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇവർ അടുത്ത ദിവസങ്ങളിൽ ചുമതലയേൽക്കും. ഇതിന്​ മുന്നോടിയായി കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ മുതിർന്ന ഉദ്യോഗസ്​ർ യോഗം ചേർന്നിരുന്നു. പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ ചുമതലയേറ്റ്​ 45 ദിവസത്തിനകം പട്ടയ വിതരണ നടപടികൾ പൂർത്തിയാക്കണമെന്നാണ്​ നിർദേശം. എന്നാൽ, രവീന്ദ്രൻ പട്ടയം റദ്ദാക്കലും പുതിയ പട്ടയത്തിന്​ അപേക്ഷ സ്വീകരിക്കലും അർഹരായവരെ കണ്ടെത്തലും പരാതികൾ തീർപ്പാക്കലും പട്ടയ വിതരണവുമെല്ലാം ഈ സമയ പരിധിക്കുള്ളിൽ പൂർത്തിയാകുമോ എന്ന്​ സംശയമുണ്ട്​. ഇതിനിടയിൽ പട്ടയവിതരണത്തിനെതിരെ ആരെങ്കിലും നിയമനടപടികളിലേക്ക്​ കടന്നാൽ പിന്നെയും നീണ്ടുപോകും. എന്നാൽ, പ്രത്യേക സംഘത്തിന്‍റെ പ്രവർത്തനത്തിലൂടെ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്ന ആത്​മവിശ്വാസത്തിലാണ്​ ജില്ല ഭരണകൂടം. ഈ മാസം അവസാനം ഹിയറിങ്​ നടപടികൾ ആരംഭിക്കും. കുറ്റമറ്റ രീതിയിൽ പട്ടയവിതരണം പൂർത്തിയാക്കാനും ഇടനിലക്കാരുടെ ചൂഷണം തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story