Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യപിച്ച്...

മദ്യപിച്ച് വാഹനമോടിച്ച്‌ അപകടം: ഡ്രൈവർക്കും ജോ. ബി.ഡി.ഒക്കും സസ്​പെൻഷൻ

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: മദ്യപിച്ച് വാഹനമോടിച്ച്‌ അപകടത്തിൽപെടുത്തിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവർ വിജയകുമാർ, വാഹനത്തിൽ സഞ്ചരിച്ച ജോയന്‍റ്​ ബി.ഡി.ഒ ഏന്തയാർ സ്വദേശി നാസർ എന്നിവരെ ഗ്രാമവികസന വകുപ്പ്​ ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട്​ മുണ്ടക്കയം-എരുമേലി പാതയിൽ കരിനിലത്തുവെച്ച്​ ബ്ലോക്ക്​ പഞ്ചായത്ത് വക ബൊലേറോ ജീപ്പാണ് അപകടത്തിൽപെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ മുണ്ടക്കയം പൊലീസ് അറസ്റ്റ്​ ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന ജോയന്‍റ്​ ബി.ഡി.ഒയും മദ്യലഹരിയിലായിരുന്നെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. കോട്ടയം എ.ഡി.സി നടത്തിയ അന്വഷണത്തെതുടർന്നാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story