Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒന്ന്​ -ഒമ്പതുവരെ...

ഒന്ന്​ -ഒമ്പതുവരെ ക്ലാസുകൾ വൈകീട്ട്​ വരെയായാലും ബാച്ച്​ ക്രമീകരണം തുടരും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള അധ്യയനം ബാച്ചുകളായി തുടർന്നേക്കും. ഫെബ്രുവരി അവസാനവാരത്തിൽ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകീട്ട്​ വരെ പ്രവർത്തിക്കാൻ സജ്ജമാകാൻ കോവിഡ്​ അവലോകനസമിതി വിദ്യാഭ്യാസവകുപ്പിന്​ നിർദേശം നൽകിയിരുന്നു. മുഴുവൻ വിദ്യാർഥികളെയും ഒന്നിച്ചിരുത്തിയുള്ള അധ്യയനം ആദ്യഘട്ടത്തിൽ പത്ത്​, പ്ലസ്​ വൺ, പ്ലസ്​ ടു ക്ലാസുകളിൽ നടപ്പാക്കാനാണ്​ ആലോചന. ഈ മാറ്റം ഫെബ്രുവരി 28 മുതൽ നടപ്പാക്കുന്നതാണ്​ പരിഗണനയിൽ. അടുത്ത തിങ്കളാഴ്ച മുതൽ ഒന്ന്​ മുതൽ ഒമ്പത്​ വരെ ക്ലാസുകൾക്ക് അധ്യയനം പുനരാരംഭിക്കും. ഇവർക്ക്​ നേരത്തേ ഉച്ചവരെ മാത്രമായിരുന്നു അധ്യയനം. ഈ ക്ലാസുകൾക്ക് തിങ്കളാഴ്ച മുതൽതന്നെ​ വൈകീട്ടുവരെ അധ്യയനം തുടങ്ങുന്നത്​ സംബന്ധിച്ച്​ വിദ്യാഭ്യാസവകുപ്പ്​ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്​. ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആദ്യഘട്ടത്തിൽ ഉച്ചവരെ ക്ലാസുകൾ തുടരാനാണ്​ തീരുമാനമെങ്കിൽ 28 മുതൽ ഇവർക്കും വൈകീട്ട്​ വരെ ക്ലാസുകൾ നടത്തും. എന്നാൽ, ഈ ക്ലാസുകൾക്ക്​ ബാച്ചുകളായുള്ള അധ്യയനം അവസാനിപ്പിച്ച്​ ഒന്നിച്ചുള്ള ക്ലാസുകൾ തുടങ്ങുന്നത്​ സാഹചര്യം വിലയിരുത്തിയായിരിക്കും തീരുമാനിക്കുക. മാസ്ക്​ ധരിച്ച്​ വൈകീട്ട്​ വരെ ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക്​ ഇരിക്കാൻ കഴിയുമോ എന്ന ആശങ്കയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും അധ്യാപകരും പങ്കുവെക്കുന്നുണ്ട്​. ഇതെല്ലാം പരിഗണിച്ചായിരിക്കും അധ്യയനത്തിലെ ക്രമീകരണം. പൊതുപരീക്ഷ എഴുതുന്ന കുട്ടികൾ എന്നനിലയിൽ പത്ത്​, പ്ലസ്​ വൺ, പ്ലസ്​ ടു വിദ്യാർഥികൾക്ക്​ പൂർണതോതിലുള്ള അധ്യയനം വൈകരുതെന്ന്​ നേരത്തേതന്നെ ധാരണയായിരുന്നു. ഇവർക്ക്​ വൈകീട്ട്​ വരെ അധ്യയനം ആരംഭിച്ചെങ്കിലും ബാച്ചുകളായുള്ള ക്രമീകരണം തുടരുന്നുണ്ട്​. ഇതുകാരണം ​ഒരേ പാഠഭാഗങ്ങൾ ഓരോ ബാച്ചിനും അധ്യാപകർ ആവർത്തിച്ചു പഠിപ്പിക്കേണ്ടിവരുന്നുണ്ട്​. ഇത്​ പാഠഭാഗങ്ങൾ തീർക്കുന്നതിന്​ തടസ്സമാണ്​. ഈ സാഹചര്യത്തിലാണ്​ പത്ത്​, പ്ലസ്​ വൺ, പ്ലസ്​ ടു ക്ലാസുകൾ ബാച്ചുകളാക്കിയുള്ള ക്രമീകരണം അവസാനിപ്പിച്ച്​ ഒന്നിച്ച്​ നടത്താനുള്ള തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story