Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:43 AM IST Updated On
date_range 10 Feb 2022 5:43 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
പരീക്ഷഫലം 2021 ഡിസംബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ 10ാം സെമസ്റ്റർ ബി.ബി.എ-എൽഎൽ.ബി (ഓണേഴ്‌സ് - പഞ്ചവത്സരം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലെ ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. 2021 ജൂലൈയിൽ നടന്ന ആറാം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം -സപ്ലിമെന്‍ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലെ ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. ടെക്‌നിക്കൽ അസിസ്റ്റന്‍റ് -കരാർ നിയമനം കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് സയൻസ് ടെക്‌നോളജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി ഒരു വർഷമാണ്. ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരൊഴിവിലേക്ക് പ്ലാന്‍റ് സയൻസ് അല്ലെങ്കിൽ ബോട്ടണിയിൽ ബിരുദാനന്തര ബിരുദവും ലബോറട്ടറിയിൽ രണ്ടുവർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. ഹെർബേറിയം മാനേജ്‌മെന്റിലെ പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോറത്തിനും www.mgu.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story